ദിലീപിന് ജയിലില്‍ സുഖവാസമില്ല; പാര്‍പ്പിച്ചിരിക്കുന്നത് പിടിച്ചുപറിക്കാര്‍ക്കൊപ്പം,സര്‍ക്കാര്‍ പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍
ആലുവ സബ് ജയിലില്‍ ദിലീപിന് അനുവദിച്ചത് പിടിച്ചുപറിക്കാരുള്‍പെട്ട സെല്‍. പ്രത്യേക സൗകര്യങ്ങളുള്ള സെല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നല്‍കിയിട്ടില്ല എന്നാണ് അന്വേഷണ ഉദ്യേഗസ്ഥര്‍ വ്യക്തമാക്കുന്നത്.
അഞ്ച് പേര്‍ക്കൊപ്പമാണ് ദിലീപ് സെല്ലില്‍ കഴിയുന്നത്. പിടിച്ചുപറിക്കാരുള്‍പെട്ടവരാണ് ദിലീപിന്റെ സഹതടവുകാരായി ഉള്ളത്. 14 ദിവസത്തെ റിമാന്റിലാണ് ദിലീപിനെ ഇന്നു രാവിലെ ആലുവ സബ്ജയിലിലെത്തിച്ചത്.
മജിസ്‌ട്രേറ്റിനോട് തന്നെ ജയിലിലേക്ക് അയക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും ഇത് അനുവദിക്കപ്പെട്ടില്ല. തന്റെ സഹോദരന്‍ അനൂപിനെ കെട്ടിപ്പിടിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞാണ് ദിലീപ് ജയിലിലേക്ക് മടങ്ങിയത്.
പ്രത്യേക സൗകര്യങ്ങളുള്ള സെല്‍ ദിലീപിന് നല്‍കുമെന്നായിരുന്നു നേരത്തെ ഉയര്‍ന്നു കേട്ടത്. എന്നാല്‍ ദിലീപിനെ ജയിലില്‍ പ്രവേശിപ്പിച്ച് പുറത്തിറങ്ങിയ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞത് അത്തരത്തിലുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാരില്‍ നിന്ന് ലഭിച്ചില്ലെന്നാണ്. ദിലീപിനെ മറ്റ് അഞ്ച് തടവുകാര്‍ക്കാപ്പമാണ് പാര്‍പ്പിച്ചതെന്നും ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.