അടുത്ത ജന്മത്തില്‍ പൂണൂലിടുന്ന ബ്രാഹ്മണനായി ജനിക്കണമെന്ന് സുരേഷ്‌ഗോപി (വീഡിയോ)
നടനും ബിജെപി എം പിയുമായ സുരേഷ് ഗോപിയാണ് തന്‍റെ ആഗ്രഹം നിറഞ്ഞ സദസിനു മുന്‍പില്‍ വെളിപ്പെടുത്തിയത്. തിരുവനന്തപുരത്ത് യോഗക്ഷേമസഭയുടെ സംസ്ഥാനസമ്മേളനത്തില്‍ പങ്കെടുക്കവെയാണ് സുരേഷ്‌ഗോപി വരും ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞത്. പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്നയാളാണ് താനെന്നും അതിന്റെ സത്യമെന്തെന്ന് അനുഭവങ്ങളിലൂടെ പലപ്പോഴായി മനസിലാക്കിയിട്ടുണ്ട്. അതില്‍ വിശ്വാസവുമുണ്ട്. മരിച്ച് മണ്ണടിഞ്ഞ് ചാരമായശേഷം അടുത്തജന്മത്തില്‍ പൂണൂലിടുന്ന വര്‍ഗത്തില്‍പ്പെടണമെന്നും എന്നിട്ട് ശബരിമലയിലെ തന്ത്രിമുഖ്യനാകണമെന്നുമാണ് സുരേഷ്‌ഗോപി പറഞ്ഞത്. അതേസമയം അദ്ധേഹത്തിന്റെ പ്രസംഗം വളച്ചൊടിച്ചു എഡിറ്റ് ചെയ്യുകയായിരുന്നു എന്നാണ് അനുകൂലികള്‍ പറയുന്നത്.