സീരിയല്‍ രംഗത്ത് ശ്രദ്ധേയനായി നരേഷ് ഈശ്വര്‍
തമിഴ് മലയാള സീരിയല്‍ രംഗത്ത് തന്റേതായ സ്ഥാനം നേടിയിരിക്കുകയാണ് നരേഷ് ഈശ്വര്‍ എന്ന തിരുവനന്തപുരത്തുകാരന്. ഇന്‍ഫോര്‍മേഷന്‍ ടെക്നോളജിയില്‍ ബിരുദധാരിയായ നരേഷ് തന്റെ തൊഴില്‍ മേഖല വിട്ടതിനു ശേഷമാണ് അഭിനയലോകത്ത് എത്തുന്നത്. എന്നിരുന്നാലും അത്ര എളുപ്പമുല്ലാതായിരുന്നില്ല നരേഷിന്റെ അഭിനയജീവിതത്തിലെ തുടക്കക്കാലം.അവസരങ്ങള്‍ തേടി ഒരുപാട് അലഞ്ഞു. അപ്പോഴെല്ലാം വീട്ടുകാരുടെ പിന്തുണ ഒന്ന്കൊണ്ട് മാത്രമാണ് തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ നരേഷിന് കഴിഞ്ഞത്. തുടര്‍ന്ന് 2012ല്‍ കൈരളി ചാനലില്‍ സംപ്രേഷണം ചെയ്ത ദോസ്ത് എന്ന സീരിയലിലൂടെയാണ് നരേഷ് അഭിനയലോകത്ത് എത്തുന്നത്. അതിനുശേഷം തമിഴ് സീരിയലുകളിലൂടെയാണ് നരേഷ് ശ്രദ്ധേയനായത്. അവള് അപ്പടിതാന് തുടര്‍ന്ന് സൌഭാഗ്യവതി എന്നീ സീരിയലുകള്‍ അഭിനയലോകത്ത് നരേഷിന് തന്റേതായ സ്ഥാനം നേടി കൊടുത്തു.
സീരിയലുകളിലെ മികച്ച പ്രകടനം കാരണം 2015 ല്‍ “പുതുസാ നാന് പോറന്തെന്” എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ രംഗത്തും തന്റെ സ്ഥാനം അറിയിക്കാന്‍ നരേഷിന് അവസരം ഉണ്ടാക്കിക്കൊടുത്തു. തുടര്‍ന്ന് 15നോളം മെഗാ പരമ്പരകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അവതരിപ്പിച്ച നരേഷ് നിലവില്‍ മഴവില്‍ മനോരമയിലെ “സ്ത്രീപദം” തമിഴിലെ ഒന്നാം നിര ചാനല്‍ ആയ സണ്‍ ടിവിയിലെ “അഴക്” കൂടാതെ ഏഷ്യാനെറ്റിലെ “പരസ്പരം” എന്നീ സീരിയലുകളില്‍ മുഖ്യവേഷത്തില്‍ തിളങ്ങുകയാണ്. തന്റെ സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെ ധാരാളം ആരാധകരെ സൃഷ്ട്ടിക്കാന്‍ ഈ കുറഞ്ഞ കാലം കൊണ്ട് നരേഷിനു കഴിഞ്ഞിട്ടുണ്ട്. റിട്ട : സിദ്ധ ആയുര്‍വേദ ഡോക്ക്ട്ടര്‍ ആയിരുന്ന ഭാഗവാധീശ്വരനാണ് പിതാവ് സീതാലക്ഷ്മിയാണ് അമ്മ. ക്ലാസിക്കല്‍ നൃത്തകിയായ ഐശ്വര്യയാണ് ഭാര്യ ഒരു വയസുള്ള ജനനി ഈശ്വര്‍ ഏകമകളാണ്. ഇനിയുള്ള കാലം നല്ല വേഷങ്ങള്‍ക്ക് ജീവന് കൊടുക്കണം എന്ന ആഗ്രഹത്തിലാണ് നരേഷ് ഇപ്പോള്‍.