അഭയ കേസും, ജോമോന്‍ പുത്തന്പുരയ്ക്കലും: ധര്‍മ്മവിജയത്തിന്റെ പ്രതിരൂപമായി വാഴ്തപ്പെടുമെന്ന് സുകുമാര്‍ അഴിക്കോട്
കോട്ടയം: സിസ്റ്റര്‍ അഭയ മരിച്ചിട്ട് വര്‍ഷങ്ങള്‍ നിരവധി കഴിഞ്ഞെങ്കിലും, കേസ് ഇന്നും ജ്വലിച്ചുതന്നെ നില്‍ക്കുകയാണ്. അഭയുടേത് കൊലപാതകമാണെന്നും, സത്യം തെളിയിക്കാന്‍ ധര്‍മ്മയുദ്ധം നടത്തകയാണെന്നും പ്രഖ്യാപിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന് സുകുമാര്‍ അഴിക്കോടിന്റെ പ്രശംസ. സ്വന്തം കൈപ്പടയില്‍ പോസ്റ്റ് കാര്‍ഡ് അയച്ചതാണ് ജോമോനെ അഴിക്കോട് തന്റെ അഭിനന്ദനം അറിയിച്ചത്.
അഭയ കേസ് ഡയറി വായിച്ച അഴികോട്ട് അകമഴിഞ്ഞാണ് ജോമോനെ പുകഴ്ത്തിയിരിക്കുന്നത്. നിയമപാലന ചരിത്രത്തില്‍ ഈ കേസ് തുല്യതയില്ലാത്ത ഒരു സംഭവമായി രേഖപ്പെട്ടു കിടക്കാതിരിക്കില്ല. നീതിക്കു വേണ്ടി വ്യക്തി ജീവിതത്തില്‍ നേരിടാവുന്ന എല്ലാ എതിര്‍പ്പുകളെയും സര്‍വ്വ ദുഖങ്ങളെയും പ്രലോഭാനങ്ങളെയും നേരിട്ട് വിജയത്തിന്റെ അടുത്തേക്ക് നീങ്ങിപോകുന്ന താങ്കളുടെ ചിത്രം ധര്‍മ്മവിജയത്തിന്റെ പ്രതിരൂപമായി വാഴ്തപ്പെടാതിരിക്കില്ല എന്നാണു അദ്ദേഹം എഴുതി അറിയിച്ചിരിക്കുന്നത്.
കത്തിന്റെ പൂര്‍ണ്ണ രൂപം:
പ്രിയ സുഹൃത്തെ,
തിരക്കുകളുടെ നടുവില്‍ അഭയ കേസ് ഡയറി ഒന്ന് മറിച്ചു നോക്കാമെന്ന് കരുതി തുറന്ന എനിക്ക് പുസ്തകം ആകെ വായിക്കാതെ അത് അടച്ചു വെക്കാനായില്ല.
വളച്ചൊടിക്കാത്ത നേരിന്റെ പേനയാണ് ഈ കൃതി, വിശദമായി എഴുതിയിട്ടുള്ളത്. സത്യത്തോടുള്ള പ്രതിബദ്ധത കാരണം ഈ കേസിനോട് ബന്ധപെട്ട് വാദിച്ച ഏത് അഭിഭാഷകരെക്കാളും, കേസ് അന്വേഷിച്ച ഏത് പോലീസ് ഉദ്യോഗസ്തരെക്കാളും, വിവിധ ഘട്ടങ്ങളില്‍ കേസിന്റെ പലഭാഗങ്ങളില്‍ വിധി പ്രസ്താവിച്ച താണതും ഉയര്‍ന്നതുമായ കോടതികളിലെ പല ന്യായാധിപന്മാരെക്കാളും താങ്കളുടെ ശബ്ദം കേരളം ശ്രദ്ധയോടെ കേട്ടു വരുന്നു. ഇത്ര നീണ്ട കാലത്തിനു ശേഷം ഔദ്യോഗിക രൂപത്തിലുള്ള സമസ്ത പ്രതിബന്ധങ്ങളെയും അതിലംഘിച്ചുകൊണ്ട് ഈ കേസ് പുനരുദ്ധരിച്ച താങ്കള്‍, സത്യത്തില്‍ അപമൃത്യുവിന് ഇരയായ സിസ്റ്റര്‍ അഭയക്കു തന്നെ പുനര്‍ ജീവിതം കൊടുത്തിരിക്കുകയാണ് . നിയമപാലന ചരിത്രത്തില്‍ ഈ കേസ് തുല്യതയില്ലാത്ത ഒരു സംഭവമായി രേഖപ്പെട്ടു കിടക്കാതിരിക്കില്ല. നീതിക്കു വേണ്ടി വ്യക്തി ജീവിതത്തില്‍ നേരിടാവുന്ന എല്ലാ എതിര്‍പ്പുകളെയും സര്‍വ്വ ദുഖങ്ങളെയും പ്രലോഭാനങ്ങളെയും നേരിട്ട് വിജയത്തിന്റെ അടുത്തേക്ക് നീങ്ങിപോകുന്ന താങ്കളുടെ ചിത്രം ധര്‍മ്മവിജയത്തിന്റെ പ്രതിരൂപമായി വാഴ്തപ്പെടാതിരിക്കില്ല.
അന്തിമവിജയം താമസിയാതെ നേടാന്‍ അവസരം ഉണ്ടാകട്ടെ
എന്ന് ആശംസയോടെ,
സ്‌നേഹം
സുകുമാര്‍ അഴിക്കോട്
എരവിമംഗലം,
തൃശൂര്‍ 30-3-2010