ആശാട്ടിയും ശിഷ്യനും അരുതാത്ത ബന്ധത്തില്‍? ‘ഫ്‌ളേവേഴ്‌സ് ഓഫ് ഇന്ത്യ’യുടെ മുഖം മങ്ങുന്നോ
പാചകറാണിയോട് സര്‍വകലാശാല വിശദീകരണം തേടി; വ്യാജ ആരോപണമെന്ന് ഡോ. ലക്ഷ്മിനായര്‍
തിരുവനന്തപുരം: ലക്ഷ്മി നായര്‍ എന്ന പേര് നാവില്‍ കൊതിയൂറും സ്വാദിന്റെ പര്യായമാണ്. എങ്ങിനെയാണ് ഇത്ര കൊതിയൂറും സ്വാദുള്ള ഭക്ഷണം വിളമ്പുന്നതെന്ന് ചോദിച്ചാല്‍ സ്‌നേഹമാണ് തന്റെ പ്രധാന ചേരുവയെന്ന് പാചക തമ്പുരാട്ടി പറയും. പിന്നെ ക്ഷമയും ആവശ്യത്തിന് വേണമത്രേ. ഇവ പാചകത്തിനിടയില്‍ സമം ചേരുമ്പോള്‍ രുചിയും മണവുമൂറുന്ന വിഭവങ്ങള്‍ തീന്‍ മേശയില്‍ സ്‌നേഹിക്കുന്നവര്‍ക്കായി ഒരുങ്ങും. ഇതു പാചക കലയെ കുറിച്ചുള്ള ‘ഫ്‌ളേവേഴ്‌സ് ഓഫ് ഇന്ത്യ’യുടെ മറുപടി. നിറപറ ചിരിയുമായി ടെലിവിഷന്‍ സ്‌ക്രീനില്‍ മിന്നിത്തിളങ്ങുന്ന ലക്ഷ്മി നായര്‍ ഇപ്പോള്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ്. പാചകത്തിലോ വാചകത്തിലോ അല്ല പുലിവാല്‍ പിടിച്ചതെന്നു മാത്രം. തിരുവനന്തപുരം ലോ അക്കാദമിയിലെ പ്രിന്‍സിപ്പലായ മലയാളി വീട്ടമ്മമാരുടെ പ്രിയപ്പെട്ട ഈ പാചകക്കാരി അകപ്പെട്ടത് അത്രയ്ക്കും നല്ലൊരു കേസിലല്ല. ശിഷ്യനായ വിദ്യാര്‍ഥി നേതാവുമായുള്ള അരുതാത്ത ബന്ധത്തിന്റെ പേരിലാണ് ഇവര്‍ ആരോപണത്തിന്റെ വറച്ചട്ടിയില്‍ വീണിരിക്കുന്നത്.
പരാതിക്കാരനാവട്ടെ, അതും ഒരു നിയമ വിദ്യാര്‍ഥി തന്നെ. പരാതി കേരള സര്‍വകലാശാലയില്‍ എത്തിയതോടെ തെളിവെടുപ്പും വിവാദവുമൊക്കെയായി ആകെ പുകിലാണ്. പരീക്ഷയില്‍ മനപ്പൂര്‍വ്വം തോല്‍പ്പിക്കുന്നു ഇന്റേണല്‍ മാര്‍ക്ക് കുറക്കുന്നു എന്നിവയാണ് പരാതി. പരാതിക്കാരനോട് തെളിവെടുത്ത സര്‍വകലാശാല പ്രിന്‍സിപ്പലിനോട് വിശദീകരണം തേടിയിരിക്കുകയാണ്. എന്നാല്‍, പരാതി അടിസ്ഥാന രഹിതമാണെന്നാണ് ലോ അക്കാഡമി പ്രിന്‍സിപ്പലായ ലക്ഷ്മിനായരുടെ വിശദീകരണം. ലോ അക്കാഡമിയിലെ ത്രിവല്‍സര എല്‍.എല്‍.ബി വിദ്യാര്‍ഥിയാണ് പരാതിക്കാരന്‍. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയാണ്. ഒരു ദിവസം പ്രിന്‍സിപ്പലിന്റെ മുറിയില്‍ പോയപ്പോള്‍ കാണാന്‍ പാടില്ലാത്ത കാഴ്ച കണ്ടത്രോ. പ്രിന്‍സിപ്പലിനെയും കോളജിലെ എല്‍.എല്‍.എം വിദ്യാര്‍ഥിയെയുമാണ് ദുരൂഹ സാഹചര്യത്തില്‍ കണ്ടതത്രോ. എസ്.എഫ്.ഐയുടെ സംസ്ഥാന നേതാവാണ് ഈ വിദ്യാര്‍ഥി. ബന്ധം പുറത്തു പറയുമെന്ന് ഭയന്ന് ഇന്റേണല്‍ മാര്‍ക്ക് കുറച്ചെന്നും, മനപ്പൂര്‍വ്വം പരീക്ഷയില്‍ തോല്‍പ്പിച്ചെന്നുമാണ് പരാതിക്കാരന്റെ ആരോപണം.
സര്‍ക്കാര്‍ ജോലിയുള്ള തനിക്ക് ഈവനിംഗ് ബാച്ചിലേക്ക് മാറ്റം തരാമെന്ന് നേരത്തെ പ്രിന്‍സിപ്പല്‍ ഉറപ്പ് നല്‍കിയിരുന്നതായും. ഡേ ബാച്ചിലെ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഈവനിംഗ് ബാച്ചിലേക്ക് മാറ്റം നല്‍കിയിട്ടും പരാതിയിക്കാരനായ തന്നെ ഒഴിവാക്കിയെന്നുമാണ് പരാതി. ഇക്കാര്യങ്ങളെല്ലാം സര്‍വകലാശാല അഫിലിയേഷന്‍ കമ്മിറ്റിയുടെ തെളിവെടുപ്പില്‍ പരാതിക്കാരന്‍ ആവര്‍ത്തിച്ചു. പ്രിന്‍സിപ്പലും വിദ്യാര്‍ഥി നേതാവുമായുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങളും സര്‍വകലാശാലക്ക് പരാതിക്കാരന്‍ കൈമാറിയിട്ടുണ്ട്. വിദ്യാര്‍ഥി നേരത്തെ ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയിരുന്നു. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് സര്‍വകലാശാല ലോ അക്കാഡമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായരോട് ആവശ്യപ്പെട്ടിരിക്കുന്നത്. പരാതി വ്യാജമാണെന്നാണ് ലോ അക്കാഡമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വാദിക്കുന്നത്. നേരത്തെ അച്ചടക്ക നടപടി എടുത്ത് പുറത്താക്കിയ ഒരു വിദ്യാര്‍ഥിയും ഒരു സിന്‍ഡിക്കേറ്റ് അംഗവുമാണ് പരാതിക്ക് പിന്നിലെന്നും. പരാതിക്കാര്‍ക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നുമാണ് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വ്യക്തമാക്കിയിരിക്കുന്നത്.