ജയരാജനും ചിറ്റപ്പനും ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലും ഹിറ്റ്
മന്ത്രി ഇ.പി. ജയരാജന് തന്റെ ബന്ധുവിന് പൊതുമേഖലാ സ്ഥാപനത്തില്‍ ജോലി നല്കിയ വിവാദം ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളിലും ഹിറ്റ്. ചിറ്റപ്പന് എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയ വാചകം ഇപ്പോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളും ഏറ്റെടുത്തു. ഓണ്‍ലൈനില്‍ സാധനങ്ങള്‍ വില്‍ക്കുന്ന കോട്ടെന്‍ കാപ്പി എന്ന സൈറ്റിലാണ് ചിറ്റപ്പന് ഡാ എന്ന പേരില്‍ ഇപ്പോള്‍ ടി ഷര്‍ട്ട് ഇറങ്ങിയിരിക്കുന്നത്. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഇയുടെ മാനേജിങ് ഡയറക്ടറായി ബന്ധു സുധീര്‍ നമ്പ്യാരെയാണ് ജയരാജന് നിയമിച്ചത്.
നിയമനം വിവാദമായപ്പോള്‍ തന്‍െറ ബന്ധുക്കള്‍ പല സ്ഥാനങ്ങളിലുമുണ്ടാവുമെന്നുള്ള വിശദീകരണം വന്നതോടെ സോഷ്യല്‍ മീഡിയ ചിറ്റപ്പന് ഡാ എന്ന പേരില്‍ പരിഹാസം ആരംഭിക്കുകയായിരുന്നു. ജയരാജന്‍െറ ഭാര്യാസഹോദരിയും കണ്ണൂര്‍ എം.പിയുമായ പി.കെ. ശ്രീമതിയുടെ മകനാണ് സുധീര്‍ നമ്പ്യാര്‍.