മുബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് ആറു കുട്ടികള്‍ മരിച്ചു
മുംബൈ : മുംബൈയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്ന് ആറു കുട്ടികള്‍ കൊല്ലപ്പെട്ടു. ഈസ്റ്റ് ബാന്ദ്രയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. രണ്ട് പെൺകുട്ടികളടക്കം ഏതാനും പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അകപ്പെട്ടതായി അധികൃതർ പറഞ്ഞു. ദൃക്സാക്ഷികളാണ് പെൺകുട്ടികൾ കെട്ടിടത്തിൽ അകപ്പെട്ടതായി രക്ഷാപ്രവർത്തകരെ അറിയിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 1.20 ഓടെ ആയിരുന്നു അപകടം. കെട്ടിടത്തിനുള്ളിൽ അകപ്പെട്ടവർക്കു വേണ്ടിയുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. കെട്ടിടത്തിൽ നിന്ന് നേരത്തെ താമസക്കാരെ ഒഴിപ്പിച്ചതിനാൽ വൻദുരന്തമാണ് ഒഴിവായത്. മരിച്ച കുട്ടികള്‍ കെട്ടിടത്തിനുള്ളില്‍ കളിക്കുവാന്‍ വേണ്ടി പോയതാകാം എന്ന് പോലീസ് പറയുന്നു. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അഞ്ച് ഫയര്‍ എഞ്ചിനുകളും രണ്ട് ആംബുലന്‍സുകളും സ്ഥലത്തെത്തിയിട്ടുണ്ട്.