പുസ്തകങ്ങള്‍ക്ക് ‘വാഷിംഗ് മെഷീനു’മായി ഓസ്ട്രിയന്‍ ഗവേഷകര്‍
ഗ്രാത്സ്: പുസ്തകങ്ങള്‍ കാലപ്പഴക്കം ചെന്ന് നശിക്കാതിരിക്കാതെ അവയെ സൂക്ഷിക്കാന്‍ പുതിയ ഒരു ‘വാഷിംഗ് മെഷീനു’മായി ഗ്രാത്സ് സര്‍വകലാശാലയിലെ ഗവേഷകര്‍. സര്‍വകലാശാലയിലെ രസതന്ത്രം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് പുതിയ കണ്ടുപിടുത്തവുമായി എത്തിയിരിക്കുന്നത്.
ലൈബ്രേറിയന്മാരെയും, പുസ്തക പ്രേമകളെയും, പേപ്പര്‍ കമ്പനികാളെയുമൊക്കെ ഏറെ അലട്ടിയിരുന്ന പ്രശ്നമാണ് പുസ്തകളുടെ ഷെല്‍ഫുകളിലുള്ള സംരക്ഷണം. പേപ്പറില്‍ ആസിഡിന്റെ ഉള്ളടക്കം ഉള്ളതിനാല്‍ ഇവ കേടുകൂടാതെ സൂക്ഷിക്കുന്നത് അവളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്. എന്നാല്‍ 20 ലിറ്റര്‍ ഉള്ള ഒരു പ്രെഷര്‍ കുക്കറില്‍ പുസ്തകത്തെ ഒന്ന് കുളിപ്പിച്ചാല്‍ ഈ പ്രശനം തീരുമെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്.
വികസിപ്പിച്ചെടുത്ത പുതിയ സിസ്റ്റത്തില്‍ പ്രത്യേക മിശ്രിത ലായനി കടത്തിവിട്ട്, മഗ്‌നീഷ്യം, കാത്സ്യം സംയുക്തങ്ങള്‍ ഉപയോഗിച്ച് വളരെ കുറഞ്ഞ ഉപരിതല താപത്തില്‍ ഈ പ്രക്രിയ നടത്താന്‍ കഴിയുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ സിസ്റ്റം പേപ്പറിലെ സെല്ലുലോസിനെ സംരക്ഷിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യം എടുക്കുന്ന ഈ പ്രവൃത്തി കഴിഞ്ഞു പേപ്പറിലെ മഷിയും നിറങ്ങളും യാതൊരു കേടുപാടുകളും ഇല്ലാതെ തുടരുന്നതിന്റെ സ്ഥിരീകരണം ഓസ്ട്രിയന്‍ സയന്‍സ് മന്ത്രാലയം നിരീക്ഷിച്ചു. കൂടുതല്‍ പരീക്ഷണങ്ങള്‍ ഈ മേഖലയില്‍ നടത്തി കൃത്യമായ ഉപകരണവും, സാങ്കേതിക വിദ്യയും വികസിപ്പിക്കുകയാണ് ഇവരുടെ അടുത്ത ലക്ഷ്യം.
ഒന്നാം ലോകമഹായുദ്ധകാലത്ത് തുടങ്ങി സൂക്ഷിച്ചട്ടുള്ള അതിപുരാതന പുസ്തകള്‍ ഉള്‍പ്പെടെ 40 ദശലക്ഷം അച്ചടിച്ച പേപ്പര്‍ വര്‍ക്കുകള്‍ നശിച്ചുപോകാനുള്ള ഭീഷണി യൂറോപ്പ് നേരിടുന്നുണ്ട്.