ജയരാജന് നല്ല ചിറ്റപ്പന് എന്ന് ചെന്നിത്തല
തിരുവനന്തപുരം : ജയരാജന് നല്ല ചിറ്റപ്പനാണെന്നും ജയരാജന്റെ അവസ്ഥയില്‍ വിഷമമുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചന്നിത്തല. ബന്ധു നിയമനങ്ങളില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നും കഴിഞ്ഞ അഞ്ച് വർഷത്തെയല്ല 10 വർഷത്തെ നിയമനങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജയരാജന്റെ രാജിയുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.എൽ.എ ഒ. രാജഗോപാലിന്റെ മൗനം അർഥഗർഭമാണ്. ഇതിൽ എന്താണ് ബി.ജെ.പിക്ക് പറയാനുള്ളതെന്നും ചെന്നിത്തല ചോദിച്ചു.വിജിലന്‍സ് ഡയറക്ടറെയും ചെന്നിത്തല വിമർശിച്ചു. വിജിലന്‍സ് ഡയറക്ടര്‍ക്ക് തലയില്‍ മുണ്ടിട്ട് മുഖ്യമന്ത്രിയെ കാണേണ്ട ആവശ്യമെന്താണെന്ന് ചെന്നിത്തല ചോദിച്ചു. തത്തയുടെ പേരില്‍ അഴിമതി ആരോപണം ഉയര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചുവപ്പ് കാര്‍ഡും മഞ്ഞ കാര്‍ഡും പ്രതിപക്ഷത്തിനു മാത്രമാണോ, ഭരണപക്ഷത്തിനില്ലേയെന്നും അദ്ദേഹം ചോദിച്ചു.