ലോകത്ത് എവിടെ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയക്കാം: നേരിട്ട് പരാതികള്‍ നല്കാന് വരുന്നവര്‍ക്ക് പരാതിപരിഹാര സെല്ല് ഉപയോഗിക്കാം
മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനം നിലവില്‍ വന്നു. സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന നിരവധി പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഫേസ്ബുക്ക് പോലെയുള്ള സോഷ്യല്‍മീഡിയ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടായതിനാലാണ് ഓണ്‍ലൈനായി പരാതികള്‍ സ്വീകരിക്കുന്നതിന് മറ്റൊരു സംവിധാനം ഏര്‍പ്പെടുത്തിയതെന്നു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജ് സമര്‍ത്ഥിക്കുന്നു.
http://cmo.kerala.gov.in/ എന്ന ഓണ്‍ലൈന്‍ പരാതിപരിഹാര സംവിധാനമാണ് ഇത്. ലോകത്ത് എവിടെ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയയ്ക്കുവാന് ഈ സംവിധാനം വഴി സാധിക്കുമെന്നതാണ് പ്രത്യേകത. അതേസമയം നേരിട്ട് പരാതികള്‍ നല്കാന് വരുന്നവര്‍ക്ക് സെക്രട്ടറിയറ്റ് നോര്‍ത്ത് ബ്ലോക്കിന് മുന്നിലുള്ള ‘Straight Forward’ എന്ന പരാതിപരിഹാര സെല്ലില്‍ പരാതി നല്‍കാവുന്നതാണ്. ഉച്ചയ്ക്ക് ശേഷം 2:00 മണി മുതല്‍ 5:00 മണി വരെയാണ് പരാതി നല്കാവുന്നത്. നല്കുന്ന പരാതികള്‍ കമ്പ്യൂട്ടറൈസ്ഡ് സംവിധാനം വഴി അപ്പോള്‍ത്തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിക്കുന്നതാണ്.