വേശ്യാവൃത്തിക്ക് വേണ്ടിമാത്രമായി ഒരു രാജ്യം ; ചോദിക്കാനും പറയാനും ആരുമില്ല കൈയ്യില്‍ കാശുള്ളവര്‍ക്ക് എന്തുമാകാം
ലോകത്തില്‍ ഉള്ളതില്‍ വെച്ച് ഏറ്റവും മോശമായ ഒരു തൊഴിലാകും വേശ്യാവൃത്തി. രാജാക്കന്മാര് ഭരിച്ചിരുന്ന കാലംമുതലേ ഈ തൊഴില്‍ നിലവിലുണ്ട്. നമ്മുടെ നാട്ടിലും രഹസ്യമായി ഈ തൊഴില്‍ ചെയ്തു ജീവിക്കുന്ന ധാരാളം സ്ത്രീകള്‍ ഉണ്ട്.കൂടാതെ മുംബൈയിലും , കൊല്‍ക്കൊത്തയിലും എല്ലാം ചുവന്നതെരുവ് എന്ന പേരില്‍ ഇതിനുവേണ്ടി മാത്രമായുള്ള സ്ഥലങ്ങളും ഉണ്ട്. എന്നാല്‍ അവിടെയൊക്കെ ഭീതിയോടെ മാത്രമേ കടന്നു ചെല്ലാന്‍ കഴിയു.കാരണം വമ്പന്‍ ഗുണ്ടാ സംഘങ്ങളാണ് അവിടെ ഇതൊക്കെ നിയന്ത്രിക്കുന്നത്. എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ ജീവനും കൊണ്ട് തിരികെ വരാന്‍ പോലും പറ്റില്ല.അതുമല്ല പല സ്ത്രീകളെയും പെണ്‍കുട്ടികളെയും ചതിയില്‍പ്പെടുത്തിയും നിര്‍ബന്ധിച്ചുമാണ് അവിടെ കൊണ്ട് ഇടുന്നത്. ജീവിതാവസാനം വരെ അവിടെ കിടന്നു നരകിച്ചാണ് പലരും മരിക്കുന്നത്.അതുകൊണ്ടുതന്നെ നമ്മുടെ നാട്ടില്‍ ഇതിനു വലിയ നല്ല അഭിപ്രായം ഇല്ല എന്ന് തന്നെ പറയാം. എന്നാല്‍ ഇതിനൊക്കെ വിപരീതമായി ഉള്ള ഒരു വാര്‍ത്തയാണ് ഇവിടെ. വേശ്യാവൃത്തിക്ക് വേണ്ടി മാത്രമായി ഒരിടം .’വേശ്യാലയ രാജ്യം’ എന്ന വിളിപ്പേരില്‍ അമേരിക്കയിലെ നിവേദയിലാണ് ഈ സ്ഥലം ഉള്ളത്. സി എന്‍ എന്‍ ചാനലിലാണ് ഇത്തരത്തില്‍ ഉള്ള ഒരു സ്ഥലത്തെ പറ്റിയുള്ള രഹസ്യങ്ങളുടെ ചുരുള്‍ അഴിഞ്ഞത്. ബണ്ണി ബാര്‍ എന്നാണ് ഈ സ്ഥാപനത്തിന്റെ പേര്. ഡെന്നിസ് ഹോഫ് എന്ന ആളാണ് ഇതിന്റെ മുതലാളി. ഇയാള്‍ക്ക് ഇവിടത്തെ ലൈംഗികത്തൊഴിലാളികളുടെ മേല്‍ യാതൊരു അധികാരവും ഇല്ല. അവര്‍ വരുന്നു, സ്ഥലം ഉപയോഗപ്പെടിത്തുന്നു, പോകുന്നു. അത്രമാത്രം. ഒരു ദിവസം സമ്പാദിക്കുന്നതിന്റെ അമ്പത് ശതമാനം വേശ്യാലയ നടത്തിപ്പുകാരനായ ഡെന്നിസിന് നല്‍കണം. ബാക്കി അമ്പത് ശതമാനം തൊഴിലാളിക്ക്. വേറെ കണക്കുകള്‍ ഒന്നും തന്നെ ഇല്ല. കയ്യില്‍ കാശുണ്ടെങ്കില്‍ എത്രനാള്‍ വേണമെങ്കിലും ഇടപാടുകാര്‍ക്ക് ഇവിടെ താമസിക്കാം. ഹോട്ടലിലെ മെനു കാര്‍ഡ് പോലെ സ്ത്രീകള്‍ നിരന്ന് നില്ക്കും. അതില്‍ കറുത്തവരും വെളുത്തവരും തടിച്ചവരും മെലിഞ്ഞവരും എല്ലാം ഉണ്ടാകും. ഇടപാടുകാര്‍ക്ക് കൈയ്യിലെ പണവും താത്പര്യവും അനുസരിച്ച് ആളുകളെ തിരഞ്ഞെടുക്കാം. ഈ വേശ്യാലത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളെല്ലാം തന്നെ സ്വതന്ത്രരാണ്. ഇടപാടുകാരനെ ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവര്‍ക്ക് പിന്മാറാം. അവര്‍ക്ക് ഇഷ്ടമുള്ളതുപോലെ പണം വാങ്ങുകയും ചെയ്യാം. സാധാരണ വേശ്യാലയങ്ങളില്‍ ലൈംഗിക രോഗങ്ങള്‍ കാണപ്പെടുന്നുണ്ട്.എന്നാല്‍ എല്ലാ ആഴ്ച്ചയും ഇവിടെ കൃത്യമായ ആരോഗ്യ പരിശോധനകള്‍ നടക്കുന്നത് കൊണ്ട് അതിന്റെ ഭയവും വേണ്ടാ. മിക്ക വേശ്യാലയങ്ങളിലും എത്തപ്പെടുന്ന പെണ്‍കുട്ടികള്‍ ചതിയില്‍ പെട്ടവരായിരിക്കും. മറ്റ് നിവൃത്തിയില്ലാതെ കുടുങ്ങിപ്പോയവര്‍. എന്നാല്‍ ഡെന്നിസിന്റെ ബ്രോതലില് അങ്ങനെയുളളവര്‍ ഇല്ല. താത്പര്യമുളളവര്‍ വരുന്നു ജോലിയെടുക്കുന്നു, പോകുന്നു. പതിവ് തൊഴിലാളികള്‍ അല്ലാത്തവരും ഉണ്ട്. പണത്തിനു ആവശ്യമുള്ള സമയം ഇവിടെ വന്നു കൈ നിറയെ സമ്പാദിച്ച ശേഷം തിരികെ വീട്ടില്‍ പോകുന്ന കുട്ടികളും കുടുംബവും ആയി ജീവിക്കുന്ന സ്ത്രീകളും ഉണ്ട്.