തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇനിമുതല്‍ ജീന്‍സും ലെഗ്ഗിന്സും പാടില്ല ; നടപടിക്ക് എതിരെ വിദ്യര്‍ത്ഥിനികള്‍ രംഗത്ത്
തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് വിദ്യാര്‍ഥികള്‍ ജീന്‍സും ലെഗ്ഗിന്സും ടോപ്പും ധരിക്കരുതെന്ന് സര്‍ക്കുലര്‍. വൈസ് പ്രിന്‍സിപ്പലാണ് സര്‍ക്കുലര്‍ ഇറക്കിയത്. കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ഇനി ജീന്‍സും ടീ ഷര്‍ട്ടും ചപ്പലുമൊക്കെ ധരിക്കണമെങ്കില്‍ പഠനകാലയളവ് കഴിയണം. മെഡിക്കല്‍ കോളജ് ക്യാംപസില്‍ നിന്ന് ഇവയെല്ലാം പുറത്താക്കാനാണ് അധികൃതരുടെ തീരുമാനം. എംബിബിഎസ് വിദ്യാര്‍ഥികളുടെ ക്ലിനിക്കല്‍ പോസ്റ്റിങ്, ഹാജര്‍ നില എന്നിവയെക്കുറിച്ചെല്ലാമുള്ള നിര്‍ദേശം നല്കുന്ന സര്‍ക്കുലറിലാണ് കൃത്യമായ ഡ്രസ് കഡ് വേണമെന്ന് നിഷ്കര്‍ഷിക്കുന്നത് . വൈസ് പ്രിന്‍സിപ്പല്‍ ഡോ.ഗിരിജയാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. വേഷത്തിന്റെ കാര്യത്തില്‍ എന്തെല്ലാം ആകാം ആയിക്കൂടാ എന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ജീന്‍സ്, ലെഗിന്‍സ്, ടീ ടര്ഷ്, ഷോര്‍ട്ട് ടോപ്പുകള്‍ കാഷ്വല്‍ ഡ്രസ്, ശബ്ദമുണ്ടാക്കുന്ന ആഭരണങ്ങള്‍ എന്നിവ പാടില്ലെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു .എന്നാല്‍ മാന്യമായ ഏത് വസ്ത്രവും ധരിക്കാന്‍ അവകാശമുണ്ടെന്നാണ് വിദ്യാര്‍ഥികളുടെ നിലപാട്. ലെഗ്ഗിന്സും ജീന്‍സും ഇട്ടെത്തുന്ന കുട്ടികളെക്കുറിച്ച് രോഗികള്‍ പരാതി പറയുന്നു എന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.സര്‍ക്കുലറിനെതിരെ വിദ്യാര്‍ഥികള്‍ രംഗത്തെത്തി. അതേസമയം, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തന്നെ ഡ്രസ് കോഡിനെക്കുറിച്ച് പറയുന്നുണ്ടെന്നും പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നുമാണ് അധികൃതരുടെ വിശദീകരണം.