പാക്കിസ്ഥാന് സാധിക്കില്ല എങ്കില്‍ ഭീകരകേന്ദ്രങ്ങള്‍ തങ്ങള്‍ തകര്‍ത്തുതരാം എന്ന് അമേരിക്ക
വാഷിങ്ടൺ : പാക്കിസ്ഥാന് സാധിക്കില്ല എങ്കില്‍ ഭീകരകേന്ദ്രങ്ങള്‍ തങ്ങള്‍ തകര്‍ത്തുതരാം എന്ന് അമേരിക്ക. ഭീകരരോടും ഭീകരകേന്ദ്രങ്ങളോടുമുള്ള പാകിസ്താന് രഹസ്യാന്വേഷണ ഏജന്‍സി ഐ എസ് ഐ(ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ്)യുടെ മൃദുസമീപനത്തിനെതിരെയാണ് അമേരിക്ക പരസ്യമായി രംഗത്ത് വന്നത്. ഭീകര സംഘടനകൾക്കെതിരെ പാകിസ്താൻ നടപടിയെടുക്കണം. ഇക്കാര്യത്തിൽ പാകിസ്താനെ സഹായിക്കാനും തയാറാണ്. ഇതൊക്കെ മറികടന്ന് ഭീകരവാദികൾക്ക് പിന്തുണയും സാമ്പത്തിക സഹായവും നൽകുന്നത് തുടർന്നാൽ ശക്തമായ നടപടിയെടുക്കുമെന്നു ഭീകരവിരുദ്ദ പ്രവർത്തനങ്ങൾക്ക് പണം നൽകുന്നത് തടയാൻ നേതൃത്വം നൽകുന്ന ആക്ടിങ് അണ്ടര്‍ സെക്രട്ടറി ആദം സൂബിൻ പറഞ്ഞു.
ഭീകരവാദത്തിന് പാകിസ്താൻ തന്നെ നിരവധി തവണ ഇരയായിട്ടുണ്ട്. സ്കൂളുകൾ, മാർക്കറ്റുകൾ, ആരാധനാലയങ്ങൾ തുടങ്ങി നിരവധി ഇടങ്ങളിൽ പല തവണ ഭീകരാക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ആ സന്ദർഭങ്ങളിൽ ഭീകരർക്കെതിരെ നടപടിയെടുക്കുന്നതിൽനിന്നു പാകിസ്താൻ പിന്നോട്ടുപോയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചത് പാകിസ്താെൻറ വലിയ നേട്ടമാണെന്നും ആദം സൂബിൻ ചൂണ്ടിക്കാട്ടി. തെഹ്രീകെ താലിബാനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുേമ്പാഴും പാക് ചാരസംഘടനയായ ഐ.എസ്.ഐ ഭീകരസംഘടനകൾക്ക് ഇപ്പോഴും സഹായം നൽകുന്നത് തുടരുകയാണ്. ഇതൊരു വലിയ പ്രശ്നമാണെന്നും ആദം സൂബിൻ പറഞ്ഞു.പോള്‍ എച്ച് നിറ്റ്സെ സ്കൂള്‍ ഓഫ് അഡ്വാന്‍സ്ഡ് ഇന്റര്‍നാഷണല്‍ സ്റ്റഡിസില്‍ നടത്തിയ പ്രസംഗത്തിനിടെ ആയിരുന്നു സുബിന്റെ പരാമര്‍ശം.