ബഹുബലിയുടെ ഷൂട്ടിംഗ് രഹസ്യങ്ങള്‍ പുറത്തുവിട്ട് സംവിധായകന് (വീഡിയോ)
ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും വലിയ ചിത്രങ്ങളില്‍ ഒന്നായ ബാഹുബലിയുടെ ഷൂട്ടിംഗ് ലൊക്കേഷന്‍ വീഡിയോ പുറത്ത്. ഓണ്‍ ദ സെറ്റ്സ് ഓഫ് ബാഹുബലി – എ വിആര്‍ എക്സ്പീരിയന്‍സ് എന്നാണ് വീഡിയോയെ വിശേഷിപ്പിച്ചിരിക്കുന്നത്. പുതുപുത്തന്‍ സാങ്കേതിക വിദ്യയായ ഗൂഗിളിന്റെ 360 ഡിഗ്രി വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഒരേസമയം വീഡിയോ മൂവ് ചെയ്ത് ചുറ്റിനും ഉള്ള പരിസരം എല്ലാം കാണാം എന്നതാണ് ഈ വീഡിയോയുടെ പ്രത്യേകത. സംവിധായകന് രാജമൌലി തന്നെയാണ് വീഡിയോ പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം അടുത്ത വര്‍ഷമാണ് പുറത്തിറങ്ങുന്നത്.ആദ്യ ചിത്രത്തിനേക്കാള്‍ ഗംഭീരമായാണ് ബാഹുബലി രണ്ടാം ഭാഗം ഒരുങ്ങുന്നത്.