ബാഹുബലി രണ്ടാം ഭാഗത്തിന് വേണ്ടി മോഹന്‍ലാലും പൃഥ്വിരാജും തമ്മില്‍ തുറന്ന മത്സരം അവസാനം നടന്നത്
ഇന്ത്യന്‍ സിനിമയുടെ എക്കാലത്തെയും വലിയ ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗം ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ചിത്രത്തിന്റെ വിജയത്തിനുശേഷം പണം വാരിയെറിയുന്ന ധാരാളം ഇന്ത്യന്‍ സിനിമകള്‍ ഒരുങ്ങുന്നുണ്ട് എങ്കിലും ബാഹുബലിയുടെ അത്രയും പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങള്‍ ഇല്ല എന്ന് പറയാം. അതുകൊണ്ടുതന്നെ ചിത്രത്തിനെ പറ്റിയുള്ള ചെറിയ സംഭവങ്ങള്‍ പോലും മാധ്യമങ്ങളില്‍ വമ്പന്‍ വാര്‍ത്തയായി വരുന്നത്.അവസാനമായി ബാഹുബലി രണ്ടാം ഭാഗത്തിന്റെ കേരളത്തിലെ വിതരണത്തിനെ സംബന്ധിച്ചാണ് വാര്‍ത്ത. രണ്ടു പ്രമുഖ മലയാള താരങ്ങള്‍ക്ക് ബന്ധമുള്ള കമ്പനികളാണ് ബാഹുബലി രണ്ടാം ഭാഗത്തിന് വേണ്ടി മത്സരിച്ചത്. പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ആഗസ്റ്റ് സിനിമാസും മോഹന്‍ലാലിന്റെ മാനേജര്‍ ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസുമാണ് ബാഹുബലി രണ്ടാം ഭാഗത്തിന്റെ വിതരണാവകാശം സ്വന്തമാക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഇരുവരെയും കടത്തിവെട്ടി ഗ്ലോബ്ബല്‍ യുണൈറ്റഡ് മീഡിയയാണ് ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്. 11.5 കോടിയാണ് ഗ്ലോബ്ബല്‍ യുണൈറ്റഡ് മീഡിയ ബാഹുബലി രണ്ടാം ഭാഗത്തിന്റെ കേരളത്തിലെ വിതരണാവകാശത്തിന് നല്‍കിയത്. 4.5 കോടിക്കാണ് ബാഹുബലി ആദ്യ ഭാഗത്തിന്റെ കേരളത്തിലെ വിതരണാവകാശം വിറ്റത്. അതുപോലെ മലയാളം, തമിഴ്, തെലുങ്ക് പതിപ്പുകളുടെ സംപ്രേഷണവകാശം സ്റ്റാര്ഇന്ത്യയാണ് സ്വന്തമാക്കിയത്. ഹിന്ദിയുടെ സംപ്രേഷണവകാശം സോണി ടിവി 51 കോടിക്ക് സ്വന്തമാക്കി. അടുത്ത 2017 ഏപ്രില്‍ 28നാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്. എന്തായാലും ഒന്നാം ഭാഗത്തിനേക്കാള്‍ നൂറുമടങ്ങ് വിജയം നേടുന്ന ഒന്നായിരിക്കും ബാഹുബലി 2 എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.