കേരളത്തിനെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രദേശമായി പ്രഖ്യാപിച്ചു
സംസ്ഥാനത്തെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്. വരള്‍ച്ചയും കുടിവെള്ളപ്രശ്നവും സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് നോട്ടീസിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വി എസ് ശിവകുമാര്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. സംസ്ഥാനത്ത് മഴയുടെ അളവിൽ 69 ശതമാനം കുറവാണ് ഇത്തവണ രേഖപ്പെടുത്തിയത്. കാലവർഷം ഗണ്യമായി കുറഞ്ഞതോടെയാണ് 14 ജില്ലകളേയും വരൾച്ചാ ബാധിതമായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചത്. വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തിന് കൂടുതൽ സഹായത്തിനായി കേന്ദ്രത്തെ സമീപിക്കാനാകും.
കഴിഞ്ഞ 10 വർഷത്തിനിടെ ഏറ്റവും കുറച്ചു മഴ കിട്ടിയ കാലവർഷമാണ് കടന്നുപോയത്. ഒക്ടോബറിൽ ലഭിക്കേണ്ട മഴയിൽ 70 ശതമാനത്തിന്റെ കുറവ്. മിക്ക ജില്ലകളിലും കുടിവെള്ള പ്രശ്നം രൂക്ഷമാകുമ്പോഴാണ് സംസ്ഥാനത്തെ വരൾച്ചാ ബാധിതമായി പ്രഖ്യാപിച്ചുകൊണ്ടുള്ള തീരുമാനം. വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഉടൻ തന്നെ സർക്കാർ രൂപം നൽകും. മഴ കുറയുന്ന സാഹചര്യത്തിൽ, സംസ്ഥാന ദുരന്ത നിവാരണ സമിതി പലവട്ടം യോഗം ചേർന്ന്, സ്ഥിതി വിലയിരുത്തിയിരുന്നു.