കെ ടി ജലീലിന്റെ ശബരിമല സന്ദര്‍ശനത്തിന് എതിരെ ബി ജെ പി
മന്ത്രി കെ ടി ജലീലിന്റെ ശബരിമല സന്ദര്‍ശനത്തിനെതിരെ ബിജെപി രംഗത്ത്. ഫോട്ടോ സാധ്യതക്കുള്ള പിക്നിക് സ്പോട്ടായി ശബരിമലയെ കണക്കാക്കിയാണ് ജലീല്‍ പോയതെങ്കില്‍ അതിനെ ന്യായീകരിക്കാനാവില്ലെന്ന് മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന് അഭിപ്രായപ്പെട്ടു. മുന്‍ സിമിക്കാരാനായ ജലീല്‍ ഒരു സുപ്രഭാതത്തില്‍ കുളിച്ച് കുറി തൊട്ട് മതേതരവാദി ആയെന്ന് പറഞ്ഞാല്‍ അത് മുഖവിലക്കെടുക്കാനാകില്ല. ശബരിമലയെ സ്വാര്‍ത്ഥ രാഷ്ട്രീയ താല്പര്യത്തിനുള്ള പ്രചാരണ വേദിയാക്കി മാറ്റരുത് . സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ശബരിമല ഫോട്ടോകളില്‍ മേല്‍ശാന്തിയില്‍ നിന്ന് തീര്‍ഥം വാങ്ങുന്ന ഫോട്ടോ തന്ത്രപൂര്‍വം ഒഴിവാക്കിയത് ആരെ ഭയന്നാണെന്നും വി മുരളീധരന് ഫേസ്ബുക്കില്‍ കുറിച്ചു . ശബരിമല അവലോകന യോഗത്തില്‍ പങ്കെടുക്കാനായാണ് മന്ത്രി ജലീല്‍ ശനായാഴ്ച സന്നിധാനത്തെത്തയത്. അതേസമയം മതസൗഹാര്‍ദത്തില്‍ ആശങ്ക ഉള്ളവരാണ് ആരോപണങ്ങളുന്നയിക്കുന്നതെന്ന് കെടി ജലീല്‍ മറുപടി നല്കി.