പാക്ക് ആക്രമണത്തില്‍ മരണം 8 ആയി ; മരിച്ചവര്‍ ഗ്രാമവാസികള്‍
അതിർത്തിയിൽ പാകിസ്താന്റെ വെടിനിർത്തൽ കരാർ ലംഘനം തുടര്‍ക്കഥയാകുന്നു.ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ ഇതിനകം എട്ടുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഗ്രാമവാസികളും ഉള്‍പ്പെടുന്നു. 20 പേർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും വീടുകൾക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.കഴിഞ്ഞ ദിവസം രാത്രി മുതൽ പാക് സൈന്യവുമായി അതിർത്തിയിൽ ഏറ്റുമുട്ടൽ തുടരുന്നുണ്ട്. മോർട്ടാർ ഷെല്ലുകൾ ഉപയോഗിച്ച് റാംഗ്ര, സാംബ എന്നീ സെക്ടറുകളിലാണ് പാകിസ്താൻ ആക്രമണം നടത്തിയത്.കൊല്ലപ്പെട്ടവരിൽ രണ്ട് സ്ത്രീകളും ഉൾപ്പെടുന്നു. രജൗറി ജില്ലയിലെ പണിയറി ഗ്രാമത്തിലുള്ളവരാണ് ഇവർ.എന്നാൽ ഇന്ത്യൻസേന ശക്മായി തിരിച്ചടിച്ചതായും 14 പാക് സൈനിക പോസ്റ്റുകൾ തകർത്തതായും ബി.എസ്.എഫ് അറിയിച്ചു. അതിനിടെ വെടിനിർത്തൽ ലംഘനം ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് വിളിച്ച യോഗം ഡൽഹിയിൽ നടക്കുകയാണ്. പ്രതിരോധമന്ത്രി മനോഹർ പരീകറും ദേശീയ സുരക്ഷാ ഉപദേഷ്ടാവും യോഗത്തിൽ പെങ്കടുക്കുന്നുണ്ട്.