എന്തുകൊണ്ട് മുസ്ലീംങ്ങള്‍ മാത്രം ജയില്‍ ചാടുന്നു : ദിഗ് വിജയ് സിങ്
ഭോപാൽ : എന്തുകൊണ്ട് മുസ്ലീംങ്ങള്‍ മാത്രം ജയില്‍ ചാടുന്നത് എന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്.എന്തുകൊണ്ടാണ് മുസ്ലിങ്ങളും നിരോധിത സംഘടനയായ സിമിയുടെ പ്രവർത്തകരും മാത്രം ജയിൽ ചാടിയത്. ഇവരിൽ ഒരൊറ്റ ഹിന്ദു പോലും ഉൾപ്പെടാതിരുന്നത് എന്തുകൊണ്ടാണ് എന്നും അദ്ദേഹം ചോദിക്കുന്നു. ഭോപ്പാല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട സിമി പ്രവര്‍ത്തകര്‍ പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തെ ചോദ്യം ചെയ്ത് പലരും രംഗത്തെത്തിയ സാഹചര്യത്തിലാണ് സിംഗിന്റെയും പ്രതികരണം. തിങ്കളാഴ്ച രാവിലെ സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി രക്ഷപ്പെട്ട സിമി പ്രവര്‍ത്തരെ നഗരാതിര്‍ത്തിക്കുള്ളില്‍ വച്ച് ഏറ്റുമുട്ടലില്‍ വധിക്കുന്നതിന്റെ രണ്ട് വീഡിയോ ക്ലിപ്പുകള്‍ ഇതിനകം തന്നെ പുറത്തുവന്നിരുന്നു. ഈ വീഡിയോയക്കുറിച്ചും ഇപ്പോള്‍ നിരവധി ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങിനെയും ദിഗ്വിജയ് സിങ് പരിഹസിച്ചു. ഹൈകോടതി ജഡ്ജിയോ ദേശീയതലത്തിലുള്ള ഏജൻസികളോ അന്വേഷണം നടത്തിയില്ലെങ്കിൽ സത്യം പുറത്തുവരില്ലെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. താൻ പറഞ്ഞതിൽ വസ്തുതതക്ക് നിരക്കാത്ത എന്തെങ്കിലും കാര്യങ്ങളുണ്ടെങ്കിൽ തനിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാനും അദ്ദേഹം സർക്കാറിനെ വെല്ലുവിളിച്ചു. നേരത്തെ 2013ല്‍ മധ്യപ്രദേശിലെ കന്ദ്വാ ജയിലില്‍ നിന്ന് ഏഴ് സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.