കമല്‍ഹാസനും ഗൌതമിയും വേര്‍പ്പിരിയുന്നു
വിവാഹജീവിതം വേര്‍പിരിയുക എന്നത് ഇപ്പോള്‍ സിനിമാ ലോകത്തെ ഒരു ഫാഷന്‍ ആയി മാറിക്കഴിഞ്ഞു. പ്രണയിച്ചു വിവാഹംകഴിച്ച ശേഷം കാലം കഴിയുമ്പോള്‍ ഒരു കാര്യവുമില്ലാതെ രണ്ടു വഴിക്ക് പോകുന്ന സിനിമാ ദമ്പതികളുടെ വാര്‍ത്തകള്‍ ഇപ്പോള്‍ സര്‍വ്വസാധാരണമായിക്കഴിഞ്ഞു. ആ നിരയില്‍ അവസാനമായി എത്തുന്നത് ഇന്ത്യന്‍ സിനിമയിലെ യൂണിവേഴ്സല്‍ സ്റ്റാര്‍ ആയ കമല്‍ ഹാസനും ഭാര്യ ഗൌതമിയുമാണ്. വേര്‍പിരിയല്‍ വാര്‍ത്ത ഗൌതമിയാണ് തന്റെ ട്വിറ്റര്‍ അക്കൌണ്ട് വഴി പുറത്തുവിട്ടത്. കമൽ ഹാസനുമായുള്ള 13 വർഷത്തെ ദാമ്പത്യജീവിതത്തിൽ നിന്നും വേർപിരിയുകയാണെന്ന് ഗൗതമി വ്യക്തമാക്കി. വളരെ മുെമ്പടുത്ത തീരുമാനമാണിതെന്നും ഹൃദയഭേദകമായ സത്യത്തെ ഉൾക്കൊള്ളാൻ രണ്ടുവർഷത്തിലേറെ വേണ്ടിവന്നുവെന്നും ഗൗതമി തെൻറ േബളാഗിലൂടെ അറിയിച്ചു. ജീവിതവും തീരുമാനങ്ങളും( ലൈഫ് ആൻറ് ഡിസിഷൻസ്’) എന്ന തലക്കെേട്ടാടെയാണ് താരം ആരാധകരെ ഞെട്ടിച്ച ആ വാർത്ത പുറത്തുവിട്ടിത്.
ആരുടെയും തലയില്‍ കുറ്റം ചുമത്താന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല. മാറ്റം അനിവാര്യമാണ്. മനുഷ്യരില്‍ അതുണ്ടാവാം. ബന്ധങ്ങളില്‍ ഈ മാറ്റം മൂലം പ്രശ്നങ്ങളുണ്ടാവാം. എന്റെ ഈ പ്രായത്തില്‍ ഇങ്ങനെ ഒരു തീരുമാനം വേദന നിറഞ്ഞതാണ്. എന്നാല്‍ അത് അത്രയേറെ അത്യാവശ്യമാണ്. ഞാനൊരു അമ്മയാണ്. മകള്‍ക്ക് നല്ലൊരു അമ്മയായിരിക്കണം എന്നത് എന്റെ ഉത്തരവാദിത്വമാണ്. അതിന് എനിക്ക് മനസ്സമാധാനം വേണം. ഗൌതമി പറയുന്നു. കമല്‍ ഹസന് എന്ന നടനോടും അദ്ദേഹത്തിന്റെ കഴിവുകളോടും എനിക്കുള്ള ആരാധന അങ്ങനെ തന്നെയുണ്ടാവും. സിനിമയില്‍ വരുന്ന കാലം മുതല്‍ ഞാന്‍ അദ്ദേഹത്തെ ആരാധിയ്ക്കുന്നു. അദ്ദേഹത്തിന്റെ ബുദ്ധിമുട്ടുകളില്‍ ഞാന്‍ കൂടെയുണ്ടായിരുന്നു. കമല്‍ ഹസനില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ എനിക്ക് കഴിഞ്ഞു. അദ്ദേഹത്തിന്റെ പല സിനിമകള്‍ക്കും കോസ്റ്റിയൂം ഡിസൈനറായി പ്രവൃത്തിക്കാന്‍ സാധിച്ചു. അതെല്ലാം ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത നിമിഷങ്ങളാണ്. ഇനിയും അദ്ദേഹത്തിന് ഒരുപാട് ഉയര്ച്ചകളുണ്ടാവട്ടെ. ചലച്ചിത്രതാരവും നർത്തകിയുമായ വാണി ഗണപതി, സരിക എന്നിവരുമായുള്ള ബന്ധത്തിനു ശേഷമാണ് കമൽ ഹാസൻ ഗൗതമിയെ ജീവിതസഖിയാക്കിയത്. സിനിമാതാരങ്ങളായ ശുത്രി ഹാസനും അക്ഷര ഹാസനും സരിക– കമൽ ബന്ധത്തിലുള്ള മക്കളാണ്. 2015 ൽ പുറത്തിറങ്ങിയ പാപനാശത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.