കൊച്ചി എച്ച് ഐ എല്‍ ഫാക്ക്ട്ടറിയില് സ്ഫോടനം ; നിരവധി പേര്‍ക്ക് പരിക്ക്
ഏലൂരിലെ ഹിന്ദുസ്താൻ ഇൻസെക്ടിസൈഡ്സ് ലിമിറ്റഡ് (എച്ച്.െഎ.എൽ) ഫാക്ടറിയിലാണ് പൊട്ടിത്തെറി ഉണ്ടായത്.സംഭവത്തില്‍ നിരവധി പേർക്ക് പരിക്ക് ഏറ്റു.ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. കാര്‍ബണ്‍ ഡൈ സള്‍ഫൈഡ് വാതകവുമായി എത്തിയ ലോറിയാണ് തീപിടിച്ചത് പൊട്ടിത്തെറിച്ചത്. വാതകം ലോറിയില്‍ നിന്ന് പ്ലാൻറിലേക്ക് മാറ്റുന്നതിനിടയിലാണ് തീപിടിച്ചത്. രണ്ട് മാനേജര്‍മാര്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്കാണ് പരിക്കേറ്റത്. ലോറിയുടെ ടയറുകള്‍ പൊട്ടിത്തെറിച്ചാണ് സമീപം നിന്നവര്‍ക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ എറണാകുളം മെഡിക്കല്‍ സെന്റര്‍, ഇടപ്പള്ളി കിംസ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ കലക്ടർ വൈ. സഫീറുല്ല അറിയിച്ചു. എൻഡോസൾഫാൻ ഉൾപ്പെടെയുള്ള കീടനാശിനികൾ ഉണ്ടാക്കുന്ന കേന്ദ്രപൊതുമേഖലാ സ്ഥാപനമാണ് എച് ഐ എല്‍.