ഉണ്ണിയേശുവിനെ ദിവ്യഗര്ഭംധരിച്ചു എന്ന അവകാശവാദവുമായി ഒരു പെണ്‍കുട്ടി
ഡെയിലി മെയില്‍ ആണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അമേരിക്കന്‍ സ്വദേശിനിയായ ഹാലിയാണ് താന്‍ ഉണ്ണിയേശുവിനെ ദിവ്യഗര്‍ഭം ധരിച്ചു എന്ന അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഡോക്ക്ട്ടര്‍ ഫില്‍ ഷോ എന്ന ടെലിവിഷന്‍ പരിപാടിയിലാണ് 19കാരിയായ ഹാലി ഈ വിവരം ലോകത്തിനുമുന്നില്‍ പറഞ്ഞത്. എന്നാല്‍ ഹാലിയുടെ അമ്മ ക്രിസ്റ്റി പറയുന്നത് മകള്‍ പറയുന്നത് കല്ലുവെച്ച നുണയാണ് എന്നാണ്. കള്ളം പറയുന്ന ഒരു രോഗത്തിന് അടിമയാണ് തന്റെ മകള്‍ എന്നും ക്രിസ്റ്റി വെളിപ്പെടുത്തുന്നു. മുന്‍പും മകള്‍ ഇത്തരത്തിലുള്ള നുണകള്‍ പറഞ്ഞു നടക്കുമായിരുന്നു എന്നും റാപ്പ് സിങ്ങറായ എമിനേം തന്റെ അച്ഛനാണ് എന്നും താന്‍ അമേരിക്കന്‍ ഐഡിയാല്‍ ഷോയിലെ മത്സരാര്‍ത്ഥി ആയിരുന്നുവെന്നും തന്റെ സഹോദരന് താന്‍ തന്റെ കരളിന്റെ പകുതി നല്കി എന്നും തനിക്കിപ്പോള്‍ പകുതി കരള്‍ മാത്രമേയുള്ളൂ എന്നുമെല്ലാം ഹാലി പലരോടും പറഞ്ഞിട്ടുണ്ട്. പരിപാടിക്കിടയില്‍ അവതാരകരോട് ഈ കാര്യങ്ങള്‍ പറഞ്ഞു ഹാലി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. വൈദ്യപരിശോധനയില്‍ ഹാലിക്ക് ഗര്‍ഭം ഇല്ല എന്ന് തെളിഞ്ഞു കഴിഞ്ഞു.എന്നിരുന്നാലും താന്‍ ഗര്‍ഭിണിയാണ് എന്നും തന്റെ വയറ്റില്‍ ഉണ്ണിയേശുവാണ് എന്നും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വീട്ടുകാര്‍ തന്നെ ഒഴിവാക്കിയാലും തന്നെ രക്ഷിക്കാന്‍ തന്റെ മകനായി യേശു പിറക്കുമെന്നും ഹാലി ഉറപ്പിച്ചു പറയുന്നു.