തങ്കലിപികളില്‍ പ്രവാസാനുഭവങ്ങള്‍ കോറിയിട്ട് ശാന്ത തുളസീധരനും ലത്തീഫ് തെച്ചിയും; സാന്ത്വന സ്പര്‍ശമായി ‘മരുഭൂമിയിലെ തണല്‍ മരങ്ങള്‍’
ഷാര്‍ജ: ഗള്‍ഫ് നാടുകളിലെ പ്രവാസാനുഭവങ്ങളെപ്പറ്റി നിരവധി ലേഖനകളും, കഥകളും, പുസ്തകളുമൊക്കെ വിവിധ ഭാഷകളിലായി പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ അവിടെ ജീവിക്കുന്ന മനുഷ്യസ്‌നേഹകളുടെ ഉദാത്തമായ ജീവിതാനുഭവങ്ങള്‍ പുസ്തകങ്ങളായി പുറത്തുവരുന്നത് വിരളമാണ്. അതേസമയം അന്യം നിന്നുപോകാത്ത മനുഷ്യസ്‌നേഹത്തിന്റെ അത്തരം ചില വര്‍ണ്ണചിത്രങ്ങള്‍ വായനക്കാരന് നല്‍കി ഈ വര്‍ഷത്തെ ഷാര്‍ജ രാജ്യാന്തര പുസ്തക മേള പ്രൗഢ ഗംഭീരമായി.
കഴിഞ്ഞ 27 വര്‍ഷമായി സൗദി അറേബ്യയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ലത്തീഫ് തെച്ചിയെന്ന മനുഷ്യ സ്‌നേഹിയുടെ പ്രവാസാനുഭവങ്ങള്‍ ശാന്ത തുളസീധരന്‍ പുസ്തമാക്കി വായനക്കാരന് സമ്മാനിച്ചപ്പോള്‍ മലയാളിയ്ക്ക് ലഭിച്ചത് പറയാതെ പോയതും, പറയേണ്ടതുമായ ജീവിതാനുഭവങ്ങളുടെ സാന്ത്വന സ്പര്‍ശമായിരുന്നു. ‘മരുഭൂമിയിലെ തണല്‍ മരങ്ങള്‍’ എന്ന ഈ പുസ്തകം ഈ വര്‍ഷത്തെ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു.
ചടങ്ങില്‍ ശാന്ത തുളസീധാരണ രചിച്ച പുസ്തകം പ്രമുഖ സാമൂഹിക പ്രവര്‍ത്തക സോണിയ മല്‍ഹാര്‍ എഴുത്തുകാരി ഹണി ഭാസ്‌ക്കറിന് കോപ്പി നല്‍കി പ്രകാശനം ചെയ്തു. ബഷീര്‍ തിക്കോടി, സി.കെ.എ.ഷമീര്‍ ബാവ, ഫാസില്‍ മുസ്തഫ, ശാന്ത തുളസീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. ലിപി പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
സൗദി അറേബ്യയില്‍ അഞ്ച് വര്‍ഷത്തോളം ജയിലിലടക്കപ്പെട്ട നാരായണന്‍ എന്നയാളെ നാട്ടിലെത്തിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഇപ്പോള്‍ സൗദി വിട്ട് പോകാന്‍ അനുവാദമില്ലാത്തതിനാല്‍ ലത്തീഫ് തെച്ചിക്ക് പ്രകാശനത്തിന് എത്താന്‍ സാധിച്ചിട്ടില്ല
അദ്ദേഹത്തെ കേസില്‍ നിന്ന് മോചിപ്പിക്കാന്‍ കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ അടിയന്തരമായി ഇടപെടണമെന്ന് ചടങ്ങില്‍ ആവശ്യപ്പെട്ടു. ഫോണ്‍: 00971 501429035.