ശനിയും ഞായറും ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കും ; പുതിയ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍
ന്യൂഡല്‍ഹി : വരുന്ന ശനി , ഞായര്‍ ദിവസങ്ങളില്‍ രാജ്യത്തെ എല്ലാ ബാങ്കുകളും തുറന്നു പ്രവര്‍ത്തിക്കും എന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിപ്പ്. ധനകാര്യ സെക്രട്ടറി അശോക് ലവാസയാണ് ഇക്കാര്യം അറിയിച്ചത്. എ ടി എമുകള്‍ വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും പുതിയ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ ജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും അദ്ധേഹം അറിയിച്ചു. 500, 2000 എന്നിവയുടെ പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിയിട്ടുണ്ട്. നോട്ടുകള്‍ പിന്‍വലിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ നോട്ടുകള്‍ എത്തിൻ നടപടികള്‍ റിസര്‍വ് ബാങ്കും സര്‍ക്കാരും നേരത്തേ ആരംഭിച്ചിരുന്നു.അതേസമയം, നിലവിലെ സാഹചര്യം കണക്കിലെടുത്ത് വ്യാഴാഴ്ച ബാങ്കുകളിൽ കൂടുതൽ താൽക്കാലിക കൗണ്ടർ ആരംഭിക്കാൻ എസ്.ബി.ഐ തീരുമാനിച്ചു. ഒരു ദിവസത്തെ അവധിക്കു ശേഷം ബാങ്കുകൾ തുറക്കുമ്പോഴുള്ള തിരക്ക് ഒഴിവാക്കാനാണ് നടപടി. അതേസമയം, മൂന്നുദിവസം എ.ടി.എമ്മുകള്‍ പ്രവര്‍ത്തിപ്പിക്കേണ്ടതില്ലെന്ന് ചില സ്വകാര്യ ബാങ്കുകള്‍ വിവിധ ബ്രാഞ്ചുകൾക്ക് നിർദേശം നൽകിയതായും സൂചനകളുണ്ട്. പഴയ നോട്ടുകള്‍ മാറാന്‍ പ്രത്യേക ഫോം പൂരിപ്പിച്ച് നൽകണം. ആധാര്‍,തെരഞ്ഞെടുപ്പ് ഐഡി, പാന്‍കാര്‍ഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, തൊഴിലുറപ്പു കാർഡ് എന്നിവയിലൊന്ന് തിരിച്ചറിയൽ കാർഡായി സ്വീകരിക്കും.