പണം മാറിക്കിട്ടാത്തതില്‍ പ്രതിഷേധിച്ച് പരസ്യമായി തുണിയുരിഞ്ഞ് യുവതിയുടെ പ്രതിഷേധം

x15-1479187513- നോട്ട് പിന്‍വലിക്കല്‍ കാരണം പൊതുജനം ബുദ്ധിമുട്ടുന്ന കാഴ്ച്ചയാണ് രാജ്യം മുഴുവനും കണ്ടുവരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പണം മാത്രമാണ് ജനങ്ങളുടെ ലക്ഷ്യവും ആവശ്യവും. കയ്യില്‍ കാശ് ഉണ്ടെങ്കിലും ചിലവാക്കുവാന്‍ പറ്റാത്ത അവസ്ഥയാണ്‌ പലര്‍ക്കും.ആദ്യം നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ രാജ്യം മുഴുവന്‍ അനുകൂലിച്ചുവെങ്കിലും ദിവസങ്ങള്‍ കഴിയുന്തോറും വിഷയത്തില്‍ എതിര്‍പ്പ് രൂക്ഷമാവുകയാണ്. കയ്യില്‍ കാശില്ലാത്ത പലരും മോദിയെയും സര്‍ക്കാരിനെയും തെറിപറയുന്ന അവസ്ഥയാണ് ഇപ്പോള്‍. പല ഇടങ്ങളിലും പല രീതികളില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട് എങ്കിലും ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു പ്രതിഷേധമാണ് ഡല്‍ഹിയില്‍ അരങ്ങേറിയത്. എ ടി എമ്മിന് മുന്നില്‍ ക്യൂ നിന്ന് മടുത്ത ഒരു യുവതി തന്‍റെ ചുരിധാറിന്റെ ടോപ്‌ പരസ്യമായി വലിച്ചൂരിയാണ് പ്രതിഷേധിച്ചത്. ഡല്‍ഹി മയൂര്‍ വിഹാര്‍ ഫേസ് ത്രീയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. ഇവിടെ എ ടി എമ്മിനു മുമ്പില്‍ മണിക്കൂറുകളോളം ക്യൂ നിന്ന യുവതി വസ്ത്രമുരിഞ്ഞെറിയുകയായിരുന്നു.  എ ടി എമ്മിനു പുറത്തുള്ള നീണ്ട ക്യൂവില്‍ നിന്ന് മടുത്തതോടെയാണ് യുവതി വ്യത്യസ്തമായ ഈ രീതിയില്‍ പ്രതിഷേധം അറിയിച്ചത്. കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണ് തന്റെ പ്രതിഷേധമെന്ന് യുവതി വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്ന്‍ നാട്ടുകാരായ മറ്റു സ്ത്രീകള്‍ ഇടപെട്ട് യുവതിയെ കൊണ്ട് വസ്ത്രം ധരിപ്പിക്കുകയായിരുന്നു. അതേസമയം ട്രാന്‍സ് ജെന്‍ഡര്‍ ആണ് ക്യൂവില്‍ നിന്നും വസ്ത്രം ഊരിയതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍  ഒരു യുവതിയാണ് ഇത് ചെയ്തതെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.  രാജ്യത്തിന്റെ പല ഭാഗങ്ങളിലും എ ടി എം കൗണ്ടറുകള്‍ക്ക് മുന്നില്‍ വലിയ ക്യൂ ആണ് കാണപ്പെടുന്നത്. മണിക്കൂറുകള്‍ ക്യൂ നിന്ന് കൗണ്ടറിന് അടുത്തെത്തുമ്പോഴായിരിക്കും പലപ്പോഴും എ ടി എം മെഷീനിലെ പണം തീരുന്നത്. പിന്നെ അടുത്ത എ ടി എം തേടി അലയണം.  അത്തരത്തില്‍ പല എ ടി എമ്മുകളില്‍ പോയി പണം ലഭിക്കാതെ വന്നപ്പോഴാണ് യുവതി ഇത്തരത്തില്‍ പ്രതിഷേധിച്ചത് എന്ന് പറയപ്പെടുന്നു.