എത്തിയത് നോട്ട് നിരോധനത്തിനെ പറ്റി സംസാരിക്കാന്‍ പക്ഷെ ആരാധകര്‍ക്ക് അറിയേണ്ടത് മാറിടത്തിന്റെ വലിപ്പം ; നടി കൊടുത്തത് നല്ല കിടിലം മറുപടിയും
ഹൈദരാബാദ് : തെലുങ്ക് നടിയായ ശ്രവ്യ റെഡിയാണ് പ്രധാനമന്ത്രി നടപ്പിലാക്കിയ നോട്ട് നിരോധനത്തിനെ പറ്റി പറയുവാന്‍ വന്നതിന്റെ ഇടയില്‍ ആരാധകന് നല്ല മറുപടി നല്‍കിയത്. ഫേസ്ബുക്ക് ലൈവില്‍ എത്തിയ നടിക്ക് അവസാനം ഞരമ്പ് രോഗികളുടെ ശല്യം കാരണം വീഡിയോ ഓഫ് ചെയ്ത് പോകേണ്ടിയും വന്നു. ലൈവ് സെഷനില്‍ ആരാധകന്റെ ചോദ്യം കേട്ട് താരം ഞെട്ടുകയായിരുന്നു. നടിയുടെ മാറിടവുമായി ബന്ധപ്പെട്ടായിരുന്നു ഫേസ്ബുക്കിലെ ഒരു യൂസര്‍ ചോദിച്ചത്. മാറിടത്തിന്റെ സൈസ് ആയിരുന്നു അയാള്‍ക്ക് അറിയേണ്ടിയിരുന്നത്. ചോദ്യം കേട്ട് താരം ഒന്ന് ഞെട്ടി എങ്കിലും ഉടനെ ആരാധകന് തക്കതായ മറുപടിയും ശ്രവ്യ നല്കി. എല്ലാ പെണ്ണുങ്ങള്‍ക്കും ഉള്ളത് തന്നെയാണ് എനിക്കുമുള്ളത്. നിന്റെ അമ്മയ്ക്കുമില്ലേ? പിന്നെന്താ പ്രശ്നം?”എന്നായിരുന്നു ശ്രവ്യയുടെ മറുപടി. താരത്തിനു വളരെ നല്ല മാറിടങ്ങളാണ് ഉള്ളത് എന്നും അതിന്റെ വലിപ്പം എത്രയാണ് എന്നുമാണ് ഒരാള്‍ കേട്ടത്. താന്‍ പറഞ്ഞതുപോലെ എനിക്ക് മനോഹരമായ മാറിടമുണ്ട്. നിന്റെ അമ്മയ്ക്കും പെങ്ങള്‍ക്കും ഇല്ലേ? മനോഹരമാണഎങ്കിലും ഞാന്‍ ശരീരം കാണിക്കാന്‍ പോകുന്നില്ല. എന്റെ മാറിടത്തിന് നിന്റെ അംഗീകാരവും ആവശ്യവുമില്ലെന്നും നടി മറുപടി കൊടുത്തു. മറുപടി കിട്ടിയ ഉടന്‍ ചോദ്യം കേട്ട ആള് മുങ്ങുകയും ചെയ്തു.