മമ്മൂട്ടി ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത ; ജോപ്പന് മുപ്പതുകോടി ക്ലബ്ബില്‍ എത്തുമെന്ന് വാര്‍ത്തകള്‍
പുലിമുരുകന് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനൊപ്പം അതേ ദിവസം തിയറ്ററുകളില്‍ എത്തിയ മമ്മൂട്ടി ചിത്രമായ തോപ്പില്‍ ജോപ്പന് മുപ്പതുകോടി ക്ലബ്ബില്‍ എത്തുമെന്ന് വാര്‍ത്തകള്‍ . രാജമാണിക്യത്തിനു ശേഷം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച വിജയമായി മാറുകയാണ് ജോപ്പന്. കൂടെ റിലീസ് ആയ പുലിമുരുകന് 100 കോടി ക്ലബ്ബില്‍ കയറിയ സമയത്ത് തന്നെ തന്റെ ആദ്യ മുപ്പതുകോടി എന്ന ലക്ഷ്യത്തിലാണ് മമ്മൂട്ടിയും ജോപ്പനും. സൂര്യ ടിവിയാണ് തോപ്പില്‍ ജോപ്പന്റെ സാറ്റലൈറ്റ് അവകാശം നേടിയിരിയ്ക്കുന്നത്. ഏഴ് കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം വിറ്റുപോയത്. ഇന്ത്യയില്‍ നിന്ന് ഇതിനോടകം തോപ്പില്‍ ജോപ്പന് 27 കോടി രൂപയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച ബോക്സോഫീസ് ഹിറ്റ് എന്ന് പേര് ഇതിനോടകം തോപ്പില്‍ ജോപ്പന് നേടിക്കഴിഞ്ഞു. ചിത്രം മുപ്പത് കോടി ക്ലബ്ബിലേക്ക് കടക്കുമെന്നാണ് അണിയറ ടീമിന്റെ പ്രതീക്ഷ. വരുന്ന വ്യാഴാഴ്ച ചിത്രം ഗള്‍ഫ് നാടുകളില്‍ പ്രദര്‍ശനത്തിനെത്തും. ഗള്‍ഫ് നാടുകളില്‍ ചിത്രം എത്തുന്നതോടെ 30 കോടി ക്ലബ് ജോപ്പന് സ്വന്തമാകും എന്ന പ്രതീക്ഷയിലാണ് ജോപ്പന് ടീം