മോദിയെ അനുകൂലിച്ചുകൊണ്ട് മോഹന്‍ലാലിന്റെ പോസ്റ്റ് ; സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി എതിര്‍പ്പ്
നോട്ട് പിന്‍വലിച്ച വിഷയത്തില്‍ പ്രധാനമന്ത്രിയെ അനുകൂലിച്ചുകൊണ്ട് പോസ്റ്റ് ഇട്ട സിനിമാ താരം മോഹന്‍ലാല്‍ ആപ്പിലായി. മദ്യ ഷോപ്പിന് മുന്നിലും ആരാധനാലയങ്ങള്‍ക്ക് മുന്നിലും പരാതികളില്ലാതെ വരി നില്ക്കുന്നവര് ഒരു നല്ല കാര്യത്തിന് വേണ്ടി അല്പം വരി നില്ക്കുന്നതില് തെറ്റില്ലെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.ഇത് കേട്ട പാതി കേള്‍ക്കാത്ത പാതി എതിര്‍പ്പുമായി സോഷ്യല്‍ മീഡിയ രംഗത്ത് എത്തി. ഇന്ത്യക്ക് വേണ്ടി ഒരു ബിഗ് സല്യൂട്ട് എന്ന പേരിലാണ് മോഹന്‍ലാല്‍ ഇത്തവമ ബ്ലോഗ് കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. നോട്ട് നിരോധനത്തെ പൂര്‍ണമായും പിന്തുണക്കുന്നതാണ് മോഹന്‍ലാലിന്റെ ബ്ലോഗ്. നോട്ട് നിരോധനം ഒരു നല്ല, സത്യസന്ധമായ ഇന്ത്യയ്ക്കുവേണ്ടിയാണ് എന്ന് തിരിച്ചറിയുന്നത് കൊണ്ടാണ് താന്‍ ഇതിനെ പിന്തുണയ്ക്കുന്നതെന്നും ലാല്‍ പറയുന്നു. നോട്ടു പിന്‍വലിക്കല്‍ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായാണ് ആക്ഷേപം. എന്നാല്‍, മദ്യശാലകള്‍ക്കും സിനിമാശാലകള്‍ക്കും ആരാധനാലയങ്ങള്‍ക്കും മുന്നില്‍ പരാതികളില്ലാതെ വരിനില്‍ക്കുന്ന നമ്മള് ഒരു നല്ല കാര്യത്തിനുവേണ്ടി അല്പസമയം വരിനില്‍ക്കാന്‍ ശ്രമിക്കുന്നതില്‍ കുഴപ്പമൊന്നുമില്ല. നിങ്ങള്‍ക്കെന്തറിയാം വരി നില്‍ക്കുന്നതിന്റെ വിഷമം എന്ന് എന്നോട് തിരിച്ചുചോദിക്കാം. കേരളത്തിലും ഇന്ത്യയിലും പുറംരാജ്യങ്ങളിലും പോയാലും അവസരം ലഭിച്ചാല്‍ ഞാനും എല്ലാവരെയും വരി നിന്നാണ് ആവശ്യങ്ങള്‍ നിവര്‍ത്തിക്കാറുള്ളത്-ലാല്‍ ബ്ലോഗില്‍ എഴുതുന്നു. മേദര്‍ രവിയുടെ സിനിമയുടെ ചിത്രീകരണത്തിനായി ജയ്പ്പൂരില്‍ നിന്ന് അഞ്ഞൂറിലധികം കിലോമീറ്റര്‍ അകലെയുള്ള സൂരത്ഗര്‍ എന്ന സ്ഥലത്താണ് മോഹന്‍ലാലുള്ളത്. അവിടെ വച്ചാണ് അദ്ദേഹം നോട്ട് നിരോധ വാര്‍ത്ത അറിഞ്ഞതും, ബ്ലോഗ് എഴുതിയതും. താന്‍ ഒരിക്കലും ഒരു വ്യക്തി ആരാധകന് അല്ലെന്ന് മോഹന്‍ലാല്‍ പറയുന്നുണ്ട്. ആശയങ്ങളെ അംഗീകരിക്കുന്ന ആളാണ്. ഈ തീരുമാനത്തേയും അങ്ങനെയാ് താന്‍ കാണുന്നത് എന്ന് ലാല്‍ പറയുന്നു. പെട്ടെന്നുള്ള എല്ലാ ബുദ്ധിമുട്ടുകള്‍ക്കും അപ്പുറം ഇത് ാെരു നല്ല ലക്ഷ്യത്തിന് വേണ്ടി ഉള്ളതാണെന്ന് മോഹന്‍ലാല്‍ മനസ്സിലാക്കുന്നുണ്ടത്രെ. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്ന തത്വമാണ് തന്നെ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിച്ചതെന്നും ലാല്‍ പറയുന്നുണ്ട്. കൂടാതെ നോട്ട് നിരോധനം തന്നേയും വ്യക്തിപരമായി ബാധിച്ചിട്ടുണ്ടെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഏറെ ചിലവ് വരുന്ന സിനിമ നിര്‍മാണത്തേയും അത് ഗുരുതരമായി ബാധിച്ചിട്ടുണ്ട്. അതും താന്‍ വ്യക്തിപരമായി സഹിക്കുന്നു എന്നാണ് ലാല്‍ പറയുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ നിലപാടിനെ എതിര്‍ത്ത് കൊണ്ട് സോഷ്യല്‍ മീഡിയയും അനുകൂലിച്ചുകൊണ്ട് സംഘികളും ഇപ്പോള്‍ പൊരിഞ്ഞ വഴക്കാണ്. ഏറെ നാളുകളായി സംഘപരിവാര്‍ അനുകൂല നിലപാടുകളാണ് മോഹന്‍ലാലില്‍ നിന്ന് ഉണ്ടാകുന്നത് എന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴാണ് ഈ ബ്ലോഗും പുറത്ത് വരുന്നത്. തന്റെ ആരാധകരിലെ ഒരു വിഭാഗത്തെ മാത്രം സുഖിപ്പിക്കാന്‍ വേണ്ടിയാണ് ലാലിന്റെ ഈ പോസ്റ്റ് എന്ന് ആരോപണങ്ങള്‍ ഉണ്ട്.