നോട്ട് പിന്‍വലിക്കല്‍ ; ബ്രിട്ടീഷ് ഇന്ത്യാക്കാരും പ്രതിസന്ധിയില്‍ എന്ന് വാര്‍ത്തകള്‍
നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ഗള്‍ഫ് പ്രവാസികളുടെ പ്രതിസന്ധി മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.എന്നാല്‍ അവരെപ്പോലെ തന്നെ ലോകത്തിന്റെ നാനാഭാഗത്തുമുള്ള ഇന്ത്യാക്കാര്‍ ഇപ്പോള്‍ വിഷയത്തില്‍ പരിഭ്രാന്തരാണ് എന്നാണു വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.വിഷയത്തില്‍ ബ്രിട്ടണിലെ ഇന്ത്യക്കാരിലും പരിഭ്രാന്തി പടരുന്നു എന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 30 വരെയാണ് പഴയ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ അവസരമുള്ളത്. എന്നാല്‍ ഇതിന്റെ സമയം നീട്ടിനല്‍കിയില്ലെങ്കില്‍ തങ്ങളുടെ കൈവശമുള്ള പണത്തിന് യാതൊരു വിലയും ലഭിക്കാത്ത അവസ്ഥയായി മാറും എന്ന് ഇവര്‍ ഭയപ്പെടുന്നു. നോട്ട് പിന്‍വലിക്കല്‍ ഏകദേശം 10 ലക്ഷത്തോളം വരുന്ന ബ്രിട്ടണിലെ ഇന്ത്യക്കാരെ ബാധിക്കുമെന്നാണ് വിവരങ്ങള്‍. അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇന്ത്യയില്‍ നിന്ന് മാത്രമേ സാധിക്കു എന്നതാണ് ഇവരെ കുഴക്കുന്നത്. അതേസമയം നോട്ട് മാറ്റിവാങ്ങാനുള്ള സമയം അടുത്തവര്‍ഷം പകുതിവരെയെങ്കിലു നീട്ടിനല്‍കണമെന്ന് ബ്രിട്ടണിലെ ഇന്ത്യന്‍ വംശജനായ പാര്‍ലമെന്റംഗം കീത്ത് വാസ് ആവശ്യപ്പെടുന്നു.