സിനിമാ തിയറ്ററുകളില്‍ ദേശിയഗാനം നിര്‍ബന്ധമാക്കി കോടതി ഉത്തരവ്
ന്യൂഡൽഹി : സിനിമ തിയ്യറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കി സുപ്രീംകോടതി ഉത്തരവിട്ടു. സിനിമ തുടങ്ങുന്നതിന് മുമ്പ് രാജ്യത്തെ എല്ലാ തിയേറ്ററുകളിലും ദേശീയ ഗാനം കേൾപ്പിക്കണമെന്നും ഗാനത്തോടൊപ്പം സ്ക്രീനിൽ ദേശീയ പതാക കാണിക്കമെന്നും ഉത്തരവിലുണ്ട്. തിയേറ്ററിലുള്ളവർ ദേശീയഗാനത്തെ ആദരിക്കണമെന്നും വിധിയിൽ പറയുന്നു. എന്നാൽ, ഇതിനായി ദേശീയ ഗാനം വാണിജ്യവത്കരിക്കരുത്. അതിൽ അനാവശ്യതരത്തിലുള്ള ചിത്രീകരണങ്ങളോ എഴുത്തോ പാടില്ല. ദേശീയ ഗാനം നാടകവത്കരിക്കരുതെന്നും കോടതി ഉത്തരവിട്ടു. ദേശീയഗാനത്തെ അവഹേളിക്കുന്നത് തടയണമെന്നും ദേശീയഗാനം ആലപിക്കുന്നതും കേള്‍പ്പിക്കുന്നതും സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗനിര്‍ദേശം വേണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാത്പര്യഹര്‍ജി തീര്‍പ്പാക്കി കൊണ്ടാണ് സുപ്രീംകോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറുമെന്നും പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. തിയ്യറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ ആളുകള്‍ എഴുന്നേറ്റ് നില്‍ക്കാത്തതും അതേചൊല്ലി തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാവുന്നതും നേരത്തെ ചര്‍ച്ചയായിരുന്നു. തീയ്യറ്ററുകളില്‍ ദേശീയഗാനം വയ്ക്കുന്നതിലെ ശരി തെറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുതിയ തലത്തില്‍ എത്തിച്ചു കൊണ്ടാണ് പരമോന്നത നീതിപീഠം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.