ട്രംപ് പണി തുടങ്ങി ; വിദേശികള്‍ക്ക് തൊഴില്‍ ഇല്ല ഇനി എല്ലാം അമേരിക്കക്കാര്‍ക്ക് മാത്രം
സ്ഥാനം ഏറ്റെടുക്കുന്നതിനു മുന്‍പേ ട്രംപ് പണി തുടങ്ങി. അമേരിക്കക്കാര്‍ക്ക് പകരമായി വിദേശ തൊഴിലാളികളെ നിയമിക്കാന്‍ അനുവദിക്കില്ലെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. എമിഗ്രേഷനില്ലാതെ തൊഴിലാളികള്‍ക്ക് താല്‍ക്കാലികമായി ജോലി ചെയ്യുവാന്‍ സാധിക്കുന്ന എച്ച്-1 ബി വിസ വഴി നിയമനം നടത്താന്‍ അനുവദിക്കില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഈ നിയമം നിലവില്‍ വരുന്നതോടെ ഇന്ത്യക്കാരടക്കമുള്ള നിരവധി പേര്‍ക്ക് ജോലി നഷ്ടമാകും. ഡിസ്നി വേള്‍ഡ് പോലുള്ള പ്രമുഖ കമ്പനികളില്‍ ഇത്തരം നടപടികള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് അനുവദിക്കാനാകില്ല. അവസാന അമേരിക്കക്കാരന്റെയും ജീവിതം സുരക്ഷിതമാക്കുന്നതുവരെ പോരാട്ടം തുടരുമെന്നും ട്രംപ് പറഞ്ഞു. വിദേശികളെ വിദഗ്ധ തൊഴിലുകളില്‍ എമിഗ്രേഷനില്ലാതെ താല്‍ക്കാലികമായി നിയമിക്കാനനുവദിക്കുന്ന പ്രത്യേക വിസാ നിയമമാണ് എച്ച-1ബി. പ്രമുഖ കമ്പനിയായ ഡിസ്നി വേള്‍ഡും മറ്റ് രണ്ട് ഔട്സോര്‍സിങ് കമ്പനികളും സ്വദേശികളെ ഒഴിവാക്കി കുറഞ്ഞ ശമ്പളത്തില്‍ വിദേശികളായവരെ ജോലിക്ക് നിര്‍ത്തിയിരുന്നു. ഇതില്‍ കൂടുതലും ഇന്ത്യക്കാരായിരുന്നു. ഇതിനെ വിമര്‍ശിച്ചു കൊണ്ട് ട്രംപ് രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു.