നിരോധനം ; എച്ച്.ഡി.എഫ്.സി ബാങ്കില്‍ എത്തിയത് 150 കോടി , കള്ളപ്പണം എന്ന് സംശയം
ന്യൂഡൽഹി : എച്ച്.ഡി.എഫ്.സി ബാങ്കിെൻറ ഡൽഹിയിലെ കരോൾ ബാഗ് ബ്രാഞ്ചിലാണ് നിക്ഷേപിച്ച 150 കോടി കള്ളപണമാണെന്ന സംശയത്തെ തുടർന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നത്. ബാങ്കിലെ ആറ് അക്കൗണ്ടുകളിലാണ് ഇത്രയും തുക നിക്ഷേപിക്കപ്പെട്ടത്. പല അക്കൗണ്ടുകളലും 30 കോടി രൂപ വരെ ഇത്തരത്തിൽ നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. നോട്ടു നിരോധനം നിലവില്‍ വന്ന് നവംബർ 8 മുതൽ 25 വരെയുള്ള കാലയളവിലാണ് ഇത്രയും തുക നിക്ഷേപിക്കപ്പെട്ടിരിക്കുന്നു എന്നതാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെ സംശയത്തിലാക്കിയത്. ഇതിൽ പല അക്കൗണ്ടുകളും വ്യാജ വിലാസങ്ങളുപയോഗിച്ച് ഹവാല ഡീലർമാർ ആരംഭിച്ച അക്കൗണ്ടുകളാണോ എന്നതാണ് പ്രധാനമായും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത്. എച്ച്.ഡി.എഫ്.സി ബാങ്കിെൻറ അക്കൗണ്ടുകളിൽ പണം എത്തുന്നതിന് മുമ്പ് മറ്റ് അക്കൗണ്ടുകളിൽ ഇൗ പണം നിക്ഷേപിക്കപ്പെട്ടിട്ടുണ്ട്. പല അക്കൗണ്ടുകളിൽ നിന്നും ട്രാൻസഫർ ചെയ്തതിന് ശേഷമാണ് ഇപ്പോഴുള്ള അക്കൗണ്ടുകളിലേക്ക് പണമെത്തിയിട്ടുള്ളത് ഇതും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധിക്കുന്നുണ്ടൊണ് സൂചന.നോട്ട് പിൻവലിക്കൽ പശ്ചാത്തലത്തിൽ സ്വകാര്യ ബാങ്കുകളിൽ വൻതോതിൽ കള്ളപ്പണ നിക്ഷേപം നടന്നിട്ടുണ്ടെന്ന് പരാതികളുയർന്നിട്ടുണ്ട്. എന്നാൽ എൻഫോഴ്സ്മെൻറ് ഡയക്ടറേറ്റിെൻറ സാധാരണയുള്ള പരിശോധനയുടെ ഭാഗമായാണ് ബാങ്കിലും പരിശോധന നടത്തിയിട്ടുള്ളതെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ ബാങ്കിലെ അക്കൗണ്ടുകളെ കുറിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് വിശദമായ അന്വേഷണം ആരംഭിച്ചതായാണ് വിവരം.