നാഷണല്‍ ഹൈവേകളില്‍ ഇനിമുതല്‍ ബാറും , ബിവറേജസും ഇല്ല ; അടച്ചുപൂട്ടാന്‍ കോടതി ഉത്തരവ്
ന്യൂഡൽഹി : രാജ്യത്തെ ദേശീയ,സംസ്ഥാന പാതകളിലുള്ള മദ്യശാലകൾ ഏപ്രിൽ ഒന്നുമുതൽ അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി. ദേശിയ പാതക്ക് 500 മീറ്റർ പരിധിയിൽ മദ്യശാലകൾ വേണ്ടെന്നാണ് സുപ്രീംകോടതി ഉത്തരവ്. നിലവിൽ ലൈസൻസ് ഉള്ള മദ്യശാലകൾക്ക് 2017 മാർച്ച് 31 വെര പ്രവർത്തിക്കാം. അതിന് ശേഷം ലൈസൻസ് പുതുക്കി നൽകേണ്ടതില്ലെന്നും കോടതി നിർദേശിച്ചു. ഉത്തരവ് നടപ്പിലാക്കിക്കൊണ്ടുള്ള റിപ്പോർട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാർ നൽകണമെന്നും കോടതി നിർദേശിച്ചു. അറൈവ് സേഫ് എന്ന സന്നദ്ധ സംഘടന നൽകിയ പൊതു താൽപര്യ ഹരജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി. മദ്യശാലകള്‍ കാരണം പ്രധാനപാതകളിലെ യാത്രക്കാര്‍ക്ക് തടസം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. വാഹനഗതാഗതം തടസ്സപെടുന്നതിനും അപകടങ്ങള്‍ക്കും മദ്യശാലകളുടെ പ്രവര്‍ത്തനം കാരണമാകുന്നുവെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.