കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന രണ്ടു ആര് ബി ഐ ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍
ബംഗളൂരു : മുഖ്യമായും രാജ്യത്ത് കള്ളപ്പണം കുന്നുകൂടുവാന്‍ മുഖ്യ കാരണം ബാങ്കുകളും അതിലെ ചില ജീവനക്കാരുമാണ് എന്നാണ് ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ വ്യകതമാക്കുന്നത്. നോട്ടു നിരോധനം നിലവില്‍ വന്നതിനുശേഷം ബാങ്കുകളുടെ കള്ളത്തരങ്ങള്‍ ഓരോന്നായി പുറത്തുവരികയാണ്.അത്തരത്തില്‍ കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിന്ന രണ്ട് റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. കാഷ്യർ വിഭാഗത്തിലെ സീനിയർ സ്പെഷ്യൽ അസിസ്റ്റൻറ് ഒഫീസറും അസിസ്റ്റൻറ് ഒഫീസറുമാണ് അറസ്റ്റിലായത്. 1.99 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ഇവര്‍ കൂട്ടു നിന്നെന്നാണ് കേസ്. അറസ്റ്റിലായവര്‍ക്ക് പുറമേ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായ സിബിഐ സംശയിക്കുന്നതായാണ് വിവരം. കഴിഞ്ഞ വ്യാഴാഴ്ചയും കളപ്പണം വെളുപ്പിച്ച കേസിൽ ആർ.ബി.െഎ ഉദ്യോഗസ്ഥനെ സി.ബി.െഎ അറസ്റ്റ് ചെയ്തിരുന്നു. ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ഏല്‍പ്പിക്കുന്ന പണം ഉദ്യോഗസ്ഥര്‍ പണക്കാര്‍ക്ക് മറിച്ചു നല്കുന്നു എന്ന ആരോപണം ഇപ്പോള്‍ നില നില്‍ക്കുകയാണ്.