കേരളാ പോലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാറോ ; ഒരു സംഘി വിളിച്ചു പറഞ്ഞാല്‍ പോലീസ് ആരെയും അറസ്റ്റ് ചെയ്യുമോ ; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം
ദേശീയഗാനെത്ത അപമാനിെച്ചന്ന് ആരോപിച്ച് എഴുത്തുകാരൻ കമാലിനെ അറസ്റ്റു ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കേരള പൊലീസിനെതിരെയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധം. ഞായറാഴ്ച രാവിലെ എരഞ്ഞിപ്പാലത്തുനിന്നാണ് കമലിനെ നോര്‍ത്ത് അസി. കമീഷണര്‍ ഇ.പി. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്. ശശിയും ഞാനും എന്ന പേരിൽ എഴുതി കൊണ്ടിരിക്കുന്ന നോവലിലെ ചില പരമാര്‍ശങ്ങള്‍ കമല്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരു യുവമോര്‍ച്ച പ്രവര്ത്തകന് ഡിജിപിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടിയാണെന്നാണ് പോലീസ് വിശദീകരണം. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരം കൊല്ലം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് പ്രാഥമികാന്വേഷണം നടത്തി . തുടര്‍ന്നാണ് കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഇതാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്. ദേശദ്രോഹി എന്ന് ഒരു സംഘപരിവാര്‍ അനുഭാവി വിളിച്ചു പറഞ്ഞ ആളിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുക എന്നത് കേരളത്തില്‍ ആദ്യത്തെ സംഭവം ആയിക്കാണം.അതും കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഭരിക്കുന്ന സമയം. കമാലിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു എങ്കിലും പോലീസില്‍ നിന്നും മോശം അനുഭവമാണ് തനിക്ക് നേരിടേണ്ടി വന്നത് എന്ന് കമാല്‍ പറയുന്നു. 12 മണിക്കൂറോളം സ്റ്റേഷനിലിരുത്തിയ ശേഷം മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് വിട്ടയച്ചത്. കരുനാഗപ്പള്ളിയില്‍ നിന്ന് എത്തിയ എസ്.ഐ തന്റെ നട്ടെല്ല് തല്ലി ഒടിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും ഭാര്യയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും കമാല്‍ പറയുന്നു. കേസിൽ എഫ്.ഐ.ആറിന്റെ പകര്‍പ്പ് നല്കാൻ പോലീസ് തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. അതിനിടെ കമലിന്റെ ആരോഗ്യ സ്ഥിതി അന്വേഷിക്കാന്‍ പൊലീസ് സ്റ്റേഷനിലത്തെിയ മനുഷ്യാവകാശ പ്രവര്ത്തകന് ഷഫീഖ് സുബൈദ ഹക്കീമിനെതിരെ ഒൗദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു.കുന്ദംഗലം പെരിങ്ങൊളത്താണ് കമലും ഭാര്യ പത്മപ്രിയയും താമസിക്കുന്നത്. നാല് ദിവസം മുമ്പ് പ്രസവിച്ച ഭാര്യയെ വീട്ടിലാക്കി എരഞ്ഞിപ്പാലത്ത് മരുന്ന് വാങ്ങാന്‍ എത്തിയപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്.