ജനങ്ങളെ ദ്രോഹിച്ചല്ല പോലീസ് മനോവീര്യം നിലനിർത്തേണ്ടത് ; കേരളാ പൊലീസിനെതിരെ വി എസ് പരസ്യമായി രംഗത്ത്
തിരുവനന്തപുരം : കേരള പോലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്. ഫോര്‍ട്ട് കൊച്ചിയില്‍ തടല്ത്തീരത്ത് വിശ്രമിക്കാനെത്തിയ ദമ്പതികളെ മര്‍ദ്ദിച്ച സംഭവത്തിലും കമല്‍ സി ചവറയെ കസ്റ്റഡിയിലെടുത്ത സംഭവത്തിലുമാണ് വിഎസിന്റെ വിമര്‍ശനം. സേനയുടെ മനോവീര്യം നിലനിര്‍ത്തേണ്ടത് ജനങ്ങളെ ഭീതിയിലാഴ്ത്തിയല്ലെന്ന് വിഎസ് അച്യുതാനന്ദന് പറഞ്ഞു. ഫാസിസ്റ്റ് ഭരണകൂടത്തിെൻറ മർദനോപാധിയല്ല െപാലീസെന്ന് വിഎസ് പറഞ്ഞു. പൊലീസിെൻറ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍, ഭരണകൂടം ഫാസിസത്തിലേക്ക് നീങ്ങുന്നുവെന്ന തോന്നൽ ജനങ്ങളിലുണ്ടാക്കും. ദമ്പതികളെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്ത് സർവിസിൽ നിന്ന് പിരിച്ചുവിടണം. ഇത്തരം ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുകയവണ് വേണ്ടത്. അങ്ങനെ ചെയ്താല്‍ മാത്രമേ പൊലീസ് സേനയുടെ മനോവീര്യം നിലനിര്ത്താനാകുകയുള്ളൂവെന്നും വി എസ് പ്രസ്താവനയിൽ പറഞ്ഞു. ദലിതരും ആദിവാസികളും എഴുത്തുകാരും, കലാകാരന്മാരും സ്വതന്ത്രമായും നിര്‍ഭയമായും കഴിയുന്ന സംസ്ഥാനമാണ് കേരളം. കല്‍ബുര്‍ഗിയുടേയും പന്‍സാരയുടേയും ഗതി കേരളത്തിലെ എഴുത്തുകാര്ക്കുണ്ടാകില്ല എന്നുറപ്പ് വരുത്താന്‍ നിയുക്തരാണ് കേരളത്തിലെ പൊലീസെന്നും വി എസ് ഓര്‍മ്മിപ്പിച്ചു. ദേശീയഗാനത്തെ നോവലില്‍ അധിക്ഷേപിച്ചു എന്ന് ചൂണ്ടികാണിച്ച് കമല്‍ സി ചവറയെ കസ്റ്റഡിയിലെടുത്ത് നട്ടെല്ല് തകര്‍ക്കുമെന്ന് പറഞ്ഞ നടപടി ശരിയല്ലെന്നും വിഎസ് പറയുന്നു. യുവമോര്‍ച്ച പ്രവര്ത്തകന് ഡിജിപിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടിയെന്ന പൊലീസിന്റെ വാദത്തേയും വിഎസ് കണക്കറ്റ് വിമര്‍ശിക്കുന്നു.