ബ്രിട്ടനെ മറികടന്നു ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്വ്യവസ്ഥ രാജ്യമായി മാറി
ന്യൂഡല്‍ഹി : ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്വ്യവസ്ഥ രാജ്യമായി മാറിയതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ 25 വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചയ്ക്കൊപ്പം ബ്രക്സിറ്റ് തീരുമാനത്തിന് ശേഷം ബ്രിട്ടന്റെ സമ്പദ്വ്യവസ്ഥയിലുണ്ടായ തകര്‍ച്ചയാണ് പുതിയ നേട്ടത്തിന് കാരണമായത് എന്നും പറയപ്പെടുന്നു. യുഎസ്, ചൈന, ജപ്പാന്, ജര്‍മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഇപ്പോള്‍ ഇന്ത്യക്കു മുന്നിലുള്ളത്. ഫോറിന് പോളിസി എന്ന വെബ്സൈറ്റാണ് ഇക്കാര്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ആദ്യമായാണ് ഇന്ത്യ ഈ നേട്ടത്തിലെത്തുന്നത്. നേരത്തെ ചൈനയെ പിന്തള്ളി ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സാമ്പത്തിക ശക്തിയെന്ന നേട്ടത്തില്‍ ഇന്ത്യ ഒന്നാംസ്ഥാനത്ത് എത്തിയിരുന്നു.