പാസ്പോര്‍ട്ടിന് അപേക്ഷിക്കാം ഇനി ഈസിയായി ; അപേക്ഷാ മാനദണ്ഡങ്ങളില്‍ ഇളവുകള്‍
പാസ്പോര്‍ട്ട് ലഭിക്കുവാനുള്ള മാനദണ്ഡങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു കേന്ദ്രസര്‍ക്കാര്‍. പുതുതായി പാസ്പോര്‍ട്ട് എടുക്കുന്നവര്‍ക്ക് ഇനി വലിയ പ്രയാസങ്ങള്‍ ഇല്ലാതെ തന്നെ പാസ്പോര്‍ട്ട് ലഭ്യമാകും. മുഖ്യമായും സ്ത്രീകള്‍ക്കാണ് പുതിയ ഇളവുകള്‍ കൊണ്ട് ഗുണമുണ്ടാവുക. “വിവാഹമോചിതര്‍, വേര്‍പിരിഞ്ഞു താമസിക്കുന്നവര്‍ തുടങ്ങിയവരും പങ്കാളിയുടെ പേര് നല്കണമെന്നില്ല” എന്നുള്ളതാണ് അതില്‍ ഒന്ന്. അതുപോലെ ഹിന്ദു സന്യാസിമാര്‍ക്ക് മാതാപിതാക്കളുടെ പേരിന് പകരം ഗുരുവിന്റെ പേര് നല്കുവാനും അനുമതിയുണ്ട്.
പുതിയ ഇളവുകള്‍ :
1989 ജനുവരി 26-ന് മുമ്പ് ജനിച്ചവര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയവ ഉപയോഗിക്കാം.പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയും ഒഴിവാക്കി. മാതാപിതാക്കളില്‍ ഒരാളുടെ പേര് മാത്രം ചേര്‍ത്താലും അപേക്ഷ പരിഗണിക്കും. വിവാഹമോചിതര്‍, വേര്‍പിരിഞ്ഞു താമസിക്കുന്നവര്‍ തുടങ്ങിയവരും പങ്കാളിയുടെ പേര് നല്കണമെന്നില്ല. ഇനി മുതല്‍ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കിയാല്‍ മതി. ഹിന്ദു സന്യാസിമാര്‍ക്ക് മാതാപിതാക്കളുടെ പേരിന് പകരം ഗുരുവിന്റെ പേര് നല്‍കാം.