പഴയ ആയിരം, അഞ്ഞൂറ് നോട്ടുകള്‍ കൈവശം വെച്ചാല്‍ ഇനി നാല് കൊല്ലം ജയില്‍വാസം
സര്‍ക്കാര്‍ നിരോധിച്ച 500,1000 നോട്ടുകള്‍ കൈ വശം വെക്കുന്നവര്‍ക്ക് ജയില്‍വാസം. 2017 മാര്‍ച്ച് 31 ന് ശേഷവും ഈ നോട്ടുകള്‍ കൈവശം വെക്കുന്നവര്‍ക്ക് പിഴയും തടവ് ശിക്ഷയും നിര്‍ദേശിക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അനുമതി നല്കി. ഇതനുസരിച്ച് മാര്‍ച്ച് 31 ന് ശേഷം 10,000 രൂപയ്ക്ക് മുകളിലുള്ള അസാധു നോട്ടുകള്‍ കൈവശം വയ്ക്കുകയോ കൈമാറ്റം ചെയ്യുന്നതും കുറ്റമാകും. നിയന്ത്രണത്തില്‍ കൂടുതലുള്ള അസാധു നോട്ടുകള്‍ കൈവശം വെയ്ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്താല്‍ നാല് വര്‍ഷം തടവും കുറഞ്ഞത് 50,000 രൂപവരെ പിഴ ഇടാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഡിസംബര്‍ 31 വരെയാണ് അസാധുനോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള സമയം. അതിനുശേഷം 2017 മാര്‍ച്ച് 31 വരെ റിസര്‍വ് ബാങ്ക് കേന്ദ്രങ്ങളില്‍ അസാധു നോട്ടുകള്‍ നിക്ഷേപിക്കാം. ഇതിന് ശേഷവും ഇത്തരം നോട്ടുകള്‍ കൈവശം വെക്കുന്നത് തടയാനാണ് നിയമനിര്‍മാണം.