പുതുവത്സര ആഘോഷങ്ങള്‍ക്കിടയില്‍ ഇസ്താംബൂളില്‍ ഭീകരാക്രമണം ; 39 മരണം
പുതുവത്സരാഘോഷങ്ങള്‍ക്കിടെ തുര്‍ക്കി നഗരമായ ഇസ്താംബൂളിലെ നിശാക്ലബ്ബിൽ സാന്താക്ലോസിൻറ വേഷത്തിലെത്തിയ അക്രമികൾ നടത്തിയ വെടിവെപ്പിൽ 39 പേര് കൊല്ലപ്പെട്ടു. മരിച്ചവരിൽ 19 പേർ വിദേശികളാണ്. 40ഒാളം പേർക്ക് പരിക്കേറ്റു. ഒര്‍ട്ടാക്കോയ് മേഖലയിലെ റെയ്ന നിശാക്ലബ്ബിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെ ആക്രമണമുണ്ടായത്. സാന്താക്ലോസിെൻറ വേഷം ധരിച്ചെത്തിയ രണ്ടു പേർ ക്ലബ്ബിൽ കയറിയ ഉടൻ തുരുതുരാ വെടിയുതിർക്കുകയായിരുന്നു. സംഭവ സമയത്ത് ക്ലബ്ബില്‍ എഴുനൂറോളം പേര് ഉണ്ടായിരുന്നു. മരിച്ചവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. തീവ്രവാദി ആക്രമണമാണെന്നാണ് പ്രാഥമിക വിവരം. വെടിവെപ്പ് നടത്തിയ അക്രമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഭീകരാക്രമണങ്ങള്‍ ഇപ്പോള്‍ തുര്‍ക്കിയില്‍ സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്.തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ റഷ്യന്‍ അംബാസിഡര്‍ ആന്ദ്രേയ് കര്‍ലോവ് അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ്. അതുപോലെ ഇസ്താംബൂളിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 10ന് ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ 44 പേര് കൊല്ലപ്പെട്ടിരുന്നു.