ഒബാമയ്ക്കും ; മുസ്ലീംങ്ങള്‍ക്കും പ്രവേശനം നിഷേധിച്ചുകൊണ്ട് അമേരിക്ക
ന്യുയോർക്ക് : മുന്‍ പ്രസിഡന്റ് ഒബാമയ്ക്കും മുസ്ലീംങ്ങള്‍ക്കും എതിരെ പരസ്യമായ പരിഹാസവുമായി ഒരു അമേരിക്കന്‍ കമ്പനി രംഗത്ത്. മെക്സിക്കോയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇത്തരത്തില്‍ എഴുതിയിരിക്കുന്ന പോസ്റ്ററുകള്‍ വില്പനയ്ക്ക് വെച്ചിരിക്കുന്നത്. മുസ്ലിംകൾക്കും ഒബാമക്കും ഇവിടെ പ്രവേശനമില്ല. ഒബാമ ടോയ് ലറ്റ് പേപ്പറാണ്, ഒബാമയെ കൊല്ലൂ എന്നിങ്ങനെ പോകുന്നു പോസ്റ്ററുകൾ. നവമാധ്യമങ്ങളിൽ സംഭവം വിവാദമായെങ്കിലുംപൊലീസ് ഇതുസംബന്ധിച്ച് യാതൊരു അന്വേഷണവും നടത്താൻ തയ്യറായിട്ടില്ലെന്നും സ്ഥാപനം ഇപ്പോൾ രണ്ടരക്കോടി രൂപക്ക്വിൽപനക്ക്വെച്ചിരിക്കുകയാണെന്നുമാണ് റിപ്പോർട്ട്. വിദ്വേഷ വാചകങ്ങൾ ഉള്ള ഇത്തരം പോസ്റ്ററുകൾ വർഷങ്ങളായി ഇവിടെ വിൽക്കുന്നുണ്ടെന്ന് കടയിമുൻ തൊഴിലാളി മാർലൻ എം.സി വില്യംസ്പറയുന്നു. കറുത്ത വർഗക്കാർക്കെതിരെ പൊലീസ് നടത്തുന്ന അതിക്രമങ്ങളെ വിമർശിച്ച മുൻ നാഷണൽ ഫുട്ബോൾ ലീഗ് താരം കൊളിൻ കപെർനിക്കിനെ വംശീയമായി അധിക്ഷേപിക്കുന്ന പോസ്റ്ററും ഇവിടെയുണ്ട്. അധികവില നൽകി വാങ്ങിയ സങ്കരയിനം ജന്തുവാണ്കപെർനിക്കെന്നും ഇയാൾ ആഫ്രിക്കയിലേക്ക് തിരികെ പോകണമെന്നും അതിൽ പറയുന്നു. അതേസമയം അമേരിക്കൻ പ്രസിഡൻറായി ഡൊണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടശേഷം മുസ്ലിംകൾതിരായ 900 കേസുകൾ അമേരിക്കയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ വര്‍ധനയാണ് ഇത്തരം കേസുകളില്‍ ഉണ്ടായിരിക്കുന്നത്.