ഇറ്റലിയുടെ മണ്ണിലേക്ക് വേള്‍ഡ് മലയാളി ഫെഡറേഷന്‍: രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു
റോം: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും, ഒരുമയുടെയും കുടകീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വേള്‍ഡ് മലയാളി ഫെഡറേഷന്‍ന്റെ (ഡബ്‌ള്യു.എം.എഫ്) ഇറ്റലി പ്രൊവിന്‍സ് നിലവില്‍ വന്നു. ചരിത്രം ഉറങ്ങുന്ന റോമിന്റെ മണ്ണില്‍ മലയാളികളെ ആഗോള മലയാളി സമൂഹവുമായി ബന്ധിപ്പിക്കുക എന്ന ലഷ്യവും ഇറ്റലിയിലെ ഡബ്‌ള്യു.എം.എഫിന്റെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്.
ജോഷി ഒടാറ്റില്‍ (പ്രസിഡന്റ്), എബി പരിക്കാപ്പള്ളില്‍, സിജോ ഇടശ്ശേരില്‍ (വൈസ് പ്രെസിഡന്റുമാര്‍), ബെന്നി വെട്ടിയാടാന്‍ (സെക്രട്ടറി) സജി തട്ടില്‍, സാബു സ്‌കറിയ (ജോയിന്റ് സെക്രട്ടറിമാര്‍), ബിനു കണ്ണമംഗലത്ത് (ട്രെഷറര്‍) എന്നിവര്‍ പ്രധാന ഭാരവാഹികളായുള്ള ആദ്യ കമ്മിറ്റിയാണ് രൂപീകരിച്ചത്. എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി ബേബി കോയിക്കല്‍, സിജോ ചാറ്റുകുളം, കുരിയാച്ചന്‍ തെക്കന്‍, ഡെന്‍സില്‍ കല്ലേലില്‍, ജോബിന്‍ ജോസഫ് മനയില്‍, മേരി തോമസ് ഇരിമ്പന്‍, ജോസഫ് മാത്യു ആലുംമൂട്ടില്‍ എന്നിവരെയും നിയമിച്ചു.
ഇറ്റലിയിലെ മാറി വരുന്ന ലോക സാമൂഹ്യ വ്യവസ്ഥിതിയില്‍ പ്രവാസ സമൂഹം വിവിധ തലങ്ങളില്‍ നേരിട്ടേക്കാവുന്ന ബുദ്ധിമുട്ടുകളും, അതിനെ അതിജീവിക്കുന്നതില്‍ രാജ്യത്തെ പ്രാവാസികളെ കഴിയുന്ന രീതിയില്‍ സഹായിക്കാന്‍ ഡബ്‌ള്യു.എം.എഫ് ഗ്ലോബലുമായി ഇറ്റലി പ്രൊവിന്‍സ് സഹകരിച്ചു പദ്ധതികള്‍ ആവിഴ്ക്കരിക്കുമെന്നു പ്രസിഡന്റ് പ്രതികരിച്ചു.
കിഡ്‌നി ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍, ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണി ഇന്ത്യയുടെ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുന്‍ അംബാസിഡറും, ഹയര്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ തലവനുമായ ടി.പി. ശ്രീനിവാസന്‍, പാര്‍ലമെന്റംഗംവും, മാതൃഭൂമി ഗ്രൂപ് എം.ഡിയുമായ എം.പി. വീരേന്ദ്രകുമാര്‍, പാര്‍ലമെന്റംഗം എന്‍.പി. പ്രേമചന്ദ്രന്‍, സംവിധായകന്‍ ലാല്‍ ജോസ് എന്നിവരടങ്ങിയ ആറംഗ സമിതിയാണ് സംഘടനയുടെ രക്ഷാധികാരികള്‍.
രണ്ട് മാസങ്ങള്‍ക്കു മുമ്പാണ് വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഔദ്യോഗികമായി നിലവില്‍ വന്നത്. 40 രാജ്യങ്ങളില്‍ സംഘടനയുടെ ആദ്യഘട്ട വിപുലീകരണം നടന്നുവരുന്നു. പ്രിന്‍സ് പള്ളിക്കുന്നേല്‍ (ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍, ഓസ്ട്രിയ), ഷൗക്കത്ത് പറമ്പി (ഗ്ലോബല്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍, ഇന്ത്യ), സ്റ്റാന്‍ലി ജോസ് (സൗദി അറേബ്യ), ഡോണി ജോര്‍ജ്ജ് (ജര്‍മ്മനി), ഷമീര്‍ യുസഫ് (സൗദി അറേബ്യ), സീന ഷാനവാസ് (ഇന്ത്യ), ഷമീര്‍ കണ്ടത്തില്‍ (ഫിന്‍ലന്‍ഡ്) എന്നിവരടങ്ങിയ ഡബ്‌ള്യു.എം.എഫ് ഗ്ലോബല്‍ കോര്‍ കമ്മിറ്റിയാണ് നിലവില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ലോക മലയാളികള്‍ക്കിടയില്‍ ഏകോപിപ്പിക്കാന്‍ നേതൃത്വം നല്‍കുന്നത്.