ക്നാനായ റീജിയന് ഫാമിലി കോണ്‍ഫ്രന്‍സിന് വിപുലമായ കമ്മറ്റികള്‍
അനില്‍ മറ്റത്തിക്കുന്നേല്‍
ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ക്നാനായ കാത്തലിക്ക് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപെടുന്ന പ്രഥമ ഫാമിലി കോണ്‍ഫറന്‍സിന്റെ നടത്തിപ്പിന് വിപുലമായ കമ്മറ്റികല്‍ രൂപീകരിച്ചു. ക്നാനായ കാത്തലിക്ക് റീജിയന് ഡയറക്ടര്‍ ഫാ. തോമസ് മുളവനാല്‍ പ്രസിഡണ്ട് ആയും, ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോനാ വികാരി ഫാ. എബ്രഹാം മുത്തോലത്ത് വൈസ് പ്രസിഡണ്ട് ആയും ചിക്കാഗോയിലെ അസി. വികാരി ഫാ. ബോബന് വട്ടംപുറത്ത് സെക്രട്ടറിയായും ഉള്ള കമ്മറ്റിയില്‍ ജനറല്‍ കണ്‍വീനര്‍ ആയി ഫാമിലി കമ്മീഷന് ചെയര്മാന് ടോണി പുല്ലാപ്പള്ളിയും എക്സിക്യൂട്ടീവ് അംഗങ്ങളായി ജോയി വാച്ചാച്ചിറയും (ചിക്കാഗോ) തിയോഫിന്‍ ചാമക്കാലായും (ഡാളസ്) ഉണ്ട്. ഇവരെ കൂടാതെ മറ്റ് കമ്മറ്റികളുടെ വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.
ഫൈനാന്‍സ്: സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (ചിക്കാഗോ) & ജോസഫ് വള്ളിപ്പടവില്‍ (ലോസാഞ്ചല്‍സ്)
രെജിസ്ട്രേഷന്: പോള്‍സണ്‍ കുളങ്ങര (ചിക്കാഗോ) & ജോണി മക്കോറ (ഹൂസ്റ്റണ്‍)
പബ്ലിസിറ്റി: അനില്‍ മറ്റത്തിക്കുന്നേല്‍ (ചിക്കാഗോ) & എബി തെക്കനാട്ട് (മയാമി)
പ്രോഗ്രാം/സ്റ്റേജ്: തോമസ് പാലച്ചേരി (ന്യൂയോര്‍ക്ക്) & റോയിസ് ചിറയ്ക്കല്‍ (അറ്റ്ലാന്റ)
ഫുഡ്: ഷാജി വെമ്പേനി (ന്യൂജേഴ്സി) & പീറ്റര്‍ കുളങ്ങര (ചിക്കാഗോ)
റിട്രീറ്റ്: ബീബി തെക്കനാട്ട് (ഡിട്രോയിറ്റ്) & സാബു മഠത്തിപ്പറമ്പില്‍ (ചിക്കാഗോ)
യൂത്ത് മിനിസ്ട്രി: റ്റീനാ നെടുവാമ്പുഴ (ചിക്കാഗോ) & ടോബിന് കണ്ടാരപ്പള്ളി (ചിക്കാഗോ)
ചില്‍ഡ്രന്‍സ് മിനിസ്ട്രി: ആന്‍സി ചേലക്കല്‍ (ചിക്കാഗോ) & ജോയിസണ് പഴയമ്പള്ളി (താമ്പാ)
സെമിനാര്‍: പീറ്റര്‍ ചാഴികാട്ട് (ഹൂസ്റ്റണ്‍) & ജോസ് കോരക്കുടിലില്‍ (ന്യൂയോര്‍ക്ക്)
ലിറ്റര്‍ജി: കുര്യന് നെല്ലാമറ്റം (ചിക്കാഗോ) & ജോണ്‍ അരയത്തില്‍ (ടോറോന്റോ)
ലൈറ്റ് & സൗണ്ട്: സൂരജ് കോലടി (ചിക്കാഗോ) & ഷിനോ മറ്റം (ന്യൂയോര്‍ക്ക്)
അക്കമഡേഷന്‍: ജിനോ കക്കാട്ടില്‍ (ചിക്കാഗോ) & റെനി ചെറുതാന്നി (താമ്പാ)
ബിബ്ലിക്കല്‍ പ്രോഗ്രാം: ഗ്രെസി വാച്ചാച്ചിറ (ചിക്കാഗോ) & ജോണ്സന് വാരിയത്ത് (ഡാളസ്)
ട്രഡീഷണല്‍ പ്രോഗ്രാം: മേരി ആലുങ്കല്‍ (ചിക്കാഗോ) & ചിന്നു ഇല്ലിക്കല്‍ (ഫിലാഡല്‍ഫിയ)
റിസപ്ഷന്: നീതാ ചെമ്മാച്ചേല്‍ (ചിക്കാഗോ) & ജെയിംസ് പാലക്കന് (സാന്‍ ഹൊസെ).
ട്രാന്സ്പോര്ട്ടേഷന്: ജോയി ചെമ്മാച്ചേല്‍ (ചിക്കാഗോ) & റെജി ഒഴുങ്ങാലില്‍ (ന്യൂയോര്‍ക്ക്)
സുവനീര്‍: ബിജോ കാരക്കാട്ട് (സാന്‍ അന്റോണിയോ) & മത്തിയാസ് പുല്ലാപ്പള്ളി (ചിക്കാഗോ).
ഔട്ട്ഡോര്‍ ആക്ടിവിറ്റീസ്: സന്ജോയ് കുഴിപ്പറമ്പില്‍ (ന്യൂയോര്‍ക്) & ജെയിംസ് വെട്ടിക്കാട്ട് (ചിക്കാഗോ).
കൊയര്‍: സജി മാലിത്തുരുത്തേല്‍ (ചിക്കാഗോ) & ജോസ് കുറുപ്പംപറമ്പില്‍ (ഹൂസ്റ്റണ്‍).
ഹെല്‍ത്ത് & സേഫ്റ്റി: ഡോ. ഫിലിപ്പ് ചാത്തംപടം (ലോസാഞ്ചല്‍സ്) & ബെന്നി കാഞ്ഞിരപ്പാറ (ചിക്കാഗോ)
വിഡിയോ & ഫോട്ടോ: സജി പണയപറമ്പില്‍ (ചിക്കാഗോ) & ഡൊമിനിക് ചൊള്ളമ്പേല്‍ (ചിക്കാഗോ)
ഇവര്‍ക്ക് പുറമെ ഓരോ ഇടവകയില്‍ നിന്നും മിഷനുകളില്‍ നിന്നും കമ്മറ്റികളില്‍ നിരവധി പേര് പ്രവര്‍ത്തിക്കുന്നുന്നുണ്ട്. നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹം ഉള്‍പ്പെടുന്ന ചിക്കാഗോ സീറോ മലബാര്‍ രൂപത, 2017 യുവജന വര്‍ഷമായി ആചരിക്കുന്ന പശ്ചാത്തലത്തില്‍, ഫാമിലി കോണ്ഫ്രന്സില് യുവതീ യുവാക്കള്‍ക്കായി ഏറ്റവും അനുയോജ്യമായ രീതിയില്‍ സഭാത്മകവും സാമുദായികവുമായ പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതിന്റെ ആവശ്യകതെയെപ്പറ്റി ഫാ. തോമസ് മുളവനാല്‍ ഓര്‍മ്മിപ്പിച്ചു. കുടുംബങ്ങളുടെ ആദ്ധ്യാത്മികവും സഭാത്മകവും സാമുദായികവുമായ പുരോഗതിക്കും ശാക്തീരണത്തിനും ഊന്നല്‍ കൊടുത്തുകൊണ്ട്, സെമിനാറുകളും, ധ്യാന പ്രസംഗങ്ങളും, ബൈബിളിനെ ആസ്പദമാക്കിയുള്ള കലാ പരിപാടികളും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഫാമിലി കോണ്‍ഫ്രന്‍സ് വിഭാവനം ചെയ്തിരിക്കുന്നത്.
കോണ്‍ഫ്രന്‍സ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഫാ. തോമസ് മുളവനാല്‍: 310 709 5111
ഫാ. എബ്രഹാം മുത്തോലത്ത് :773 412 6254
ഫാ. ബോബന് വട്ടംപുറത്ത് :773 934 1644
ടോണി പുല്ലാപ്പള്ളി: 630 205 5078
ജോയി വാച്ചാച്ചിറ 630 731 6649
തിയോഫിന്‍ ചാമക്കാലാ 972 877 7279