അതെന്താ ഇന്ത്യയിലെ സ്ത്രീകള്‍ സെക്സ് വീഡിയോസ് കണ്ടാല്‍ ലോകം അവസാനിക്കുമോ ?
മദ്യപാനം , പുകവലി , ലഹരിയുടെ ഉപയോഗം എന്നിവയെല്ലാം നമ്മുടെ നാട്ടിലെ മിക്ക പുരുഷന്മാരും ചെയ്യുന്നതാണ്.എന്നാല്‍ ഇതൊക്കെ സ്ത്രീകള്‍ ചെയ്താല്‍ അതൊക്കെ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും വാര്‍ത്തകള്‍ ആവുകയും ചെയ്യും.അതിനര്‍ത്ഥം നമ്മുടെ നാട്ടിലെ സ്ത്രീകള്‍ക്ക് ഇവയൊന്നും ചെയ്യാന്‍ പാടില്ല എന്നാണ്. അതുപോലെ ആണുങ്ങള് ചെയ്താല്‍ ശീലവും പെണ്ണുങ്ങള് ചെയ്താല്‍ ദുശീലവും. സത്യത്തില്‍ ഇവ എല്ലാം ആണിനായാലും പെണ്ണിനായാലും ദുശീലം തന്നെയാണ്. അതുപോലെയാണ് ഈ വാര്‍ത്തയും. ഇന്ത്യയില്‍ അശ്ലീല വീഡിയോകള്‍ കാണുന്ന സ്ത്രീകളുടെ എണ്ണം കൂടി വരുന്നു എന്ന് പഠനങ്ങള്‍. ഈ വിവരം പുറത്തു വിട്ടിരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അശ്ലീല വെബ്സൈറ്റ് ആയ പോണ്‍ഹബ്ബും. ഇന്ത്യയില്‍ നിന്നുള്ള പോണ് ഹബ് സന്ദര്‍ശകരില്‍ 30 ശഥമാനവും സ്ത്രീകളാണ് എന്നാണ് പോണ്‍ഹബ്ബിന്റെ കണ്ടെത്തല്‍. ഫിലിപ്പീനീ യുവതികള്‍ക്കാണ് ഒന്നാംസ്ഥാനം. ഇന്ത്യന്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് ‘ലെസ്ബിയന്‍’ ദൃശ്യങ്ങള്‍ കാണുവാനാണ് എന്നും ഹബ്ബ് പറയുന്നു. അതേസമയം വികസനത്തിന്റെ കാര്യത്തിലും സമ്പത്തിന്റെ കാര്യത്തിലും ലോക രാജ്യങ്ങള്‍ക്കൊപ്പം നില്ക്കാന് ഇന്ത്യക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എങ്കിലും ശ്ലീലം കാണുന്നതില്‍ അവര്‍ക്കൊപ്പം തന്നെ ഇന്ത്യ ഉണ്ട്. അമേരിക്കയ്ക്കും, ബ്രിട്ടനും കാനഡയ്ക്കും പിറകിലായാണ് ഇന്ത്യ. അതുപോലെ അശ്ലീലം കാണുന്ന കാര്യത്തിലും ഇന്ത്യക്കാര്‍ വലിയ ‘രാജ്യ സ്നേഹികള്‍’ ആണെന്നാണ് പോണ്‍ഹബ് പുറത്ത് വിട്ട റിപ്പോര്‍ട്ട് പറയുന്നത്. ‘മെയ്ഡ് ഇന്‍ ഇന്ത്യ’ അശ്ലീല ദൃശ്യങ്ങളാണത്രെ ഇന്ത്യക്കാര്‍ ഏറ്റവും അധികം തിരയുന്നത്.