മാര്‍ക്‌സിസവും വര്‍ഗ്ഗവിരോധവും (ഒന്നാം ഭാഗം)
മാര്‍ക്‌സിസത്തെ പക്വതയാര്‍ന്ന ഒരു സൈദ്ധാന്തിക പ്രസ്ഥാനമായോ, ചിന്താധാരയായോ അംഗീകരിക്കാന്‍ ഭൂരിപക്ഷം ചരിത്രകാരന്‍മാരും ചിന്തകന്‍മാരും മടിക്കുന്നു. സൈദ്ധാന്തികതലത്തില്‍ മാര്‍ക്‌സിസം വര്‍ഗസമരസിദ്ധാന്തമെന്നതിനെക്കാള്‍ വര്‍ഗവിദ്വേഷ പ്രസ്ഥാനമാണ്. സമ്പത്ത്, അധികാരം എന്നിവയോടുള്ള അത്യാര്‍ത്തി വലിയതോതില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ പാശ്ചാത്യനാടുകളില്‍ ദൃശ്യമായി. തൊഴിലാളികള്‍ക്കും മധ്യവര്‍ഗങ്ങള്‍ക്കും അന്നത്തെ സമൂഹത്തില്‍ അതിജീവനം അസാധ്യമായി. ഈ സാഹചര്യത്തിലാണ് ഉന്നതമാനവികതയുടെയും സര്‍വ്വദേശീയസാഹോദര്യത്തിന്റെയും പേരില്‍ മാര്‍ക്‌സിസം യൂറോപ്പില്‍ പ്രചരിക്കുന്നത്.
ആവിര്‍ഭാവത്തില്‍ തന്നെ ആത്മശുദ്ധി നഷ്ടപ്പെട്ട പ്രസ്ഥാനമായി മാര്‍ക്സിസം തകര്‍ന്നു. സമത്വസുന്ദരമായ ഒരു സമൂഹത്തെ വിഭാവനം ചെയ്ത് ‘സര്‍വരാജ്യതൊഴിലാളികളെ സംഘടിപ്പിക്കുവിന്‍’ എന്ന് ആഹ്വാനം ചെയ്ത കമ്മ്യൂണിസ്റ്റ്പ്രസ്ഥാനം അതിന്റെ എല്ലാ ലക്ഷ്യങ്ങളില്‍ നിന്നും വൃതിചലിച്ച് വര്‍ഗവൈര്യവും വിദ്വേഷവും വിഘടനവും സമൂഹത്തില്‍ സൃഷ്ടിച്ച് കോടാനുകോടി മനുഷ്യരെ കൊന്നൊടുക്കുന്ന സൈദ്ധാന്തിക സിദ്ധാന്തമായി മാറി.
ഉത്തമനായ ഒരു കമ്മ്യൂണിസ്റ്റ്കാരനെ ഉത്തമനായ മനുഷ്യന്‍ ആക്കാന്‍ കഴിയു എന്ന് ഉത്ഘോഷിച്ചവര്‍, ഇന്ന് ഉത്തമനായ ഒരു കമ്മ്യൂണിസ്റ്റ്കാരനെ ഒരു കൊലയായാകാന്‍ കഴിയു എന്ന് തെളിയിയിച്ചുകഴിഞ്ഞു.
കമ്മൂണിസം കൊല്ലുന്നു: ഇത്രയേറെ മനുഷ്യ കൂട്ടക്കൊല നടത്താന്‍ കാരണമായ മറ്റൊരു സൈദ്ധാന്തിക സിദ്ധാന്തം ബോള്‍ലോക ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടായിട്ടില്ല. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എവിടെയെല്ലാം വേരോട്ടമുണ്ടായിട്ടുണ്ടോ അവിടെയെല്ലാം വര്‍ഗ്ഗസമരത്തിന്റെ പേരില്‍ ലക്ഷകണക്കിന് ജനങ്ങള്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട്. മാര്‍ക്‌സിസം വളര്‍ന്നതും ശക്തിപ്രാപിച്ചതും അതിക്രൂരമായ ശത്രുസംഹാരത്തിലൂടെയാണ്. ഭരണ സംവിധാനങ്ങളെ അട്ടിമറിക്കാനും തുടച്ചുനീക്കാനും രക്തരൂക്ഷിത വിപ്ലവം മാത്രമാണ് മാര്‍ക്‌സിസ്റ്റുകാര്‍ സ്വീകരിച്ചിരുന്നത്.
ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ അധികാരത്തില്‍ എത്തിയ മാര്‍ക്‌സിസ്റ്റുകാര്‍ കേരളത്തിലും പശ്ചിമ ബംഗാളിലും അതിക്രരോരമായി അനേകരെ വധിച്ച ചരിത്രമുണ്ട്. പ്രതികാര രാഷ്ട്രീയം മാര്കിസ്റ്റുകാര്‍ക്കു ഇല്ലെന്നും അവരുടെ പ്രവര്‍ത്തനശൈലിയ്ക്കു അത് അജ്ഞാതമാണെന്നും ആണായിട്ടുപറയുന്ന സഖാവ് കാരാട്ടിനും പിണറായി വിജയനും വി.എസിനും അവരുടെ ചരിത്രം അറിഞ്ഞുകൂടേ?
ചരിത്രകാരന്മാരുടെ കണക്കനുസരിച്ചു റഷ്യയില്‍ 1900നും 1987നും 110 കോടി ജനങ്ങള്‍ കമ്മ്യൂണിസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടു. ലെനിന്‍ തന്നെ 40 ലക്ഷം ജനങ്ങളെ വധിച്ചു. ഇവരില്‍ രണ്ട് ലക്ഷം പുരോഹിതന്മാര്‍ ഉള്‍പ്പെടുന്നു.
ഒരു നല്ല കമ്മ്യൂണിസ്റ്റ്കാരന്‍ ഒരു നല്ല കൊലയാളി അന്നെന്നു സ്വജീവിതം കൊണ്ട് തെളിയിക്കുകയും അതെ സന്ദേശം അണികള്‍ക്ക് പകര്‍ന്നുകൊടുക്കയും ചെയ്ത വ്യക്തിയാണ് ജോസഫ് സ്റ്റാലിന്‍. 1921-23നും ഇടയില്‍ 50 ലക്ഷം റഷ്യക്കാര്‍ സ്റ്റാലിന്റെ നേതൃത്വത്തില്‍ കൊല്ലപ്പെട്ടു. വീണ്ടും 1932ലും 33നുമിടയില്‍ 70ലക്ഷം പേര് റഷ്യയില്‍ കൊലചെയ്യപ്പെട്ടു. 32 കോടി റഷ്യന്‍ പൗരന്മാര്‍ അഭയാര്‍ഥികളായി പലായനം ചെയ്തു.
ലോകം കണ്ട ഏറ്റവും ക്രൂരനായ കമ്മ്യൂണിസ്റ്റ്കാരനും ഭരണകര്‍ത്താവും ജോസഫ് സ്റ്റാലിന്‍ ആണ്. സ്റ്റാലിന്റെ ക്രൂരത റഷ്യന്‍ ജനതയോട് മാത്രമായിരുന്നില്ല. മംഗോളിയന്‍ ആക്രമണത്തിലൂടെ ഒരു ലക്ഷം മംഗോളിയരെ സ്റ്റാലിന്‍ വധിച്ചു. ഇവരില്‍ നിരപരാധികളായ പതിനെണ്ണായിരം ബുദ്ധ സന്യാസിമാരും ഉള്‍പ്പെട്ടിരുന്നു. 1940ല്‍ പോളണ്ടിനെ ആക്രമിക്കുക വഴി സ്റ്റാലിന്‍ മുപ്പതിനായിരം പോളണ്ടുകാരെ വധിച്ചു. കുപ്രസിദ്ധമായ കാറ്റിന്‍ വനത്തിലെ കൂട്ടകുരുതിയില്‍ പതിനായിരങ്ങള്‍ കൊലചെയ്യപ്പെട്ടു. സമത്വ സുന്ദരമായ സമൂഹം സൃഷ്ടിച്ചവര്‍ കൃത്രിമമായ ക്ഷാമത്തിലൂടെ 50 ലക്ഷം റഷ്യക്കാരെ പ്രത്യേകിച്ച് ഉക്രൈന്‍ ജനതയെ കൊന്നൊടുക്കി. സ്റ്റാലിന്റെ ക്രൂരതകള്‍ വിവരണാതീതമാണ്.
സാംസ്‌കാരിക വിപ്ലവകാലത്തും തുടര്‍ന്നുണ്ടായ കമ്മ്യൂണിസ്റ്റ് ഭരണകാലത്തും മാവോ സേതുങ് നേതൃത്വം കൊലപ്പെടുത്തിയത് 55 ദശലക്ഷം പേരെയാണ്. ചൈനയിലുടനീളം ഇടത്തരക്കാരായ 20 ലക്ഷം ഭൂഉടമകള്‍ കൊല്ലപ്പെട്ടു. വീണ്ടുമൊരു 20 ലക്ഷം ഉദ്യോഗസ്ഥര്‍, വ്യവസായികള്‍, ബുദ്ധിജീവികള്‍ എന്നിവരും വധിക്കപ്പെട്ടു. 1946 – 49 കാലഘട്ടത്തില്‍ 50 ലക്ഷം ഗ്രാമീണരെ ചൈനീസ് കമ്മ്യൂണിസ്റ്റുകാര്‍ വധിച്ചു. 60 കോടി കാര്‍ഷികരെ വധിച്ചു കാര്‍ഷിക മേഖല ശുദ്ധികരിച്ചു സുബ്ഹിക്‌സ്ത നേടാനായിരുന്നു മാവോയുടെ നിര്‍ദ്ദേശം. 1950നും 57നുമിടയില്‍ 10 ലക്ഷം അനഭിലക്ഷണീയരായ നഗര വാസികളെ ഉന്മൂലനം ചെയ്തു. ഇതേകാലത്ത് ചൈനയിലുടനീളം 43 ലക്ഷം കമ്മ്യൂണിസ്റ്റ് കക്ഷിപക്ഷപാതം പുലര്‍ത്താത്തവരെന്നു മുദ്രകുത്തി വധിച്ചു.
നിര്‍ബന്ധിത തൊഴില്‍ പാല്യങ്ങളില്‍ പ്പേടിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്തവരുടെ എണ്ണം 20 ലക്ഷമാണ്. ആസൂത്രിതമായ പട്ടിണിമൂലം 30 ലക്ഷം പേര്‍ മരിച്ചു. ഇതിനെല്ലാം പുറമെ ആത്മഹത്യ ചെയ്തവര്‍ 5 ലക്ഷം പേരാണ്.
യുദ്ധാനന്തര യുഗോസ്ലാവ്യക്യയില്‍ ടിറ്റോയുടെ നേതൃത്വത്തില്‍ 1944-നും 65നും ഇടയ്ക്ക് അതിക്രരോരമായൊരു കൂട്ടക്കൊല നടന്നതായി തെളിവുകള്‍ ഉണ്ട്. കമ്മ്യൂണിസ്റ്റ് വിരുദ്ധരെന്നും ശത്രുസഹകാരികളെന്നും ആരോപിച്ചു ഭരണയന്ത്രത്തിന്റെ എല്ലാ സംവിധാനങ്ങളെയും ഉപയോഗിച്ച് ടിറ്റോ നേതൃത്വം 18 ലക്ഷം മനുഷ്യരെ കുരുതിക്കഴിച്ചു. ഇവരില്‍ അന്‍പതിനായിരം ജര്‍മന്‍കാര്‍, പതിനായിരം ബള്‍ഗേറിയകാര്‍, അയ്യായിരം ഇറ്റലിക്കാര്‍ എന്നിവരും ഉള്‍പ്പെടും. ബ്ലെയിബുര്‍ഗ്, ദാഹാവ്, ബഹന്‍വാള്‍ഡ് എന്നിവിടങ്ങളിലെ കൂട്ടക്കൊലകളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്.
മാര്‍ക്‌സിസവും വര്‍ഗ്ഗവിരോധവും (അവസാനഭാഗം)
(ഈ ലേഖനത്തിലുളള കാഴ്ചപ്പാടുകള്‍ മലയാളി വിഷന്റെ നിലപാടുകള്‍ അല്ല.ലേഖകന്റെ വ്യക്തിപരമായ വീക്ഷണങ്ങളും അഭിപ്രായങ്ങളുമാണ്.)