പാറശ്ശാലയില്‍ 58 കാരിയെ വീട്ടില്‍ കയറി കത്തിമുനയില്‍ നിര്‍ത്തി പീഡിപ്പിച്ചു
പാറശ്ശാല : വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന 58 വയസ്സുള്ള വീട്ടമ്മയെ രാത്രി വീട്ടിനുള്ളില്‍ കടന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായി . ശനിയാഴ്ച രാത്രി ചെങ്കല്‍ പഞ്ചായത്തിലെ വ്ളാത്താങ്കരക്ക് സമീപമാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. വീട്ടമ്മയുടെ സമീപവാസിയായ യുവാവാണ് പീഡനം നടത്തിയത്. പീഡനത്തിനു ശേഷം യുവാവ് 60 രൂപ വീട്ടമ്മയുടെ മുഖത്ത് വലിച്ചെറിഞ്ഞെന്നും അടുത്ത ദിവസം താന്‍ വീണ്ടും വരുമെന്ന് ഭീഷണി മുഴക്കിയതിന് ശേഷമാണ് യുവാവ് പോയത്. 16 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച വീട്ടമ്മ സമീപം താമസിക്കുന്ന മകളോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ യുവാവിനെ പിടികൂടാന്‍ രാത്രിയില്‍ വീട്ടിനുള്ളില്‍ കാവലിരുന്നു. രാത്രി 10 മണി ആയപ്പോള്‍ യുവാവ് എത്തിയെങ്കിലും വീട്ടിനുള്ളില്‍ ആളുണ്ട് എന്ന് മനസ്സിലാക്കി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ പിന്നാലെ ഓടിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞില്ല. മോഷണക്കേസില്‍ ജയിലിലായിരുന്ന യുവാവ് രണ്ടാഴ്ച മുമ്പാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്ന് സമീപവാസികള്‍ പറഞ്ഞു. അന്വേഷണത്തിനായി പൊലീസ് എത്തിയ സമയം യുവാവ് മുങ്ങുകയും ചെയ്തു.