നോട്ട് പിന്‍വലിക്കല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയുടെ തുടക്കമാണെന്ന് മന്‍മോഹന്‍ സിങ്


ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ തകര്‍ച്ചയുടെ തുടക്കമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ ആഭ്യന്തര ഉല്‍പ്പാദന വളര്‍ച്ച നിരക്ക് 6.3 ശതമാനത്തിലേക്ക് താഴുമെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ നിന്നു തന്നെ നോട്ട് പിന്‍വലിക്കല്‍ എത്രത്തോളം വലിയ ദുരന്തമാണെന്ന് മനസിലാക്കാമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു. ദേശീയ വരുമാനത്തില്‍ രണ്ട് വര്‍ഷം കൊണ്ട് വര്‍ധന ഉണ്ടാക്കുമെന്നാണ് മോദി പറഞ്ഞത്. ഈ വാഗ്ദാനം പൊള്ളയാണെന്ന് തെളിഞ്ഞതായും അദ്ദേഹം ആരോപിച്ചു.