നൂറിലേറെ പെണ്‍കുട്ടികളെ പീഡിപ്പിച്ച തയ്യല്ക്കാരന് അറസ്റ്റില്‍
ഡല്‍ഹി : 10-12 വയസിനിടയിലുള്ള ബാലികമാരെ ബലാൽസംഗം ചെയ്ത കേസിൽ 38കാരനായ തയ്യൽക്കാരൻ അറസ്റ്റിലായി. സുനിൽ രസ്തോഗി എന്ന 38 കാരനാണ് അറസ്റ്റിലായത്. അഞ്ച് കുട്ടികളുടെ പിതാവ് കൂടിയാണ് ഇയാള്‍. ഇതിൽ മൂന്ന് പേരും പെൺകുട്ടികളാണ്. ഇവരെ ഇയാൾ ലൈംഗികാവശ്യത്തിന് ഉപയോഗിച്ചിരുന്നോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. 12 വര്‍ഷത്തിനിടെ 100 കണക്കിന് പെണ്‍കുട്ടികളെ ഇയാള്‍ പീഡിപ്പിച്ചുണ്ടെന്നാണ് പോലീസ് പറയുന്നത്. ഈ രീതിയിലുള്ള ആദ്യ കേസ് 2013ലാണ് ആദ്യമായി രജിസ്റ്റർ ചെയ്തത്. മൂന്ന് വർഷമായി പൊലീസ് നിരന്തരമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് സുനിൽ രസ്തോഗിയെ പിടികൂടിയത്. ജയിലിനകത്തും പുറത്തുമുള്ളവരും സിസിടിവി ദൃശ്യങ്ങളും എല്ലാം പരിശോധിച്ച് സ്ഥിരമായി ബാലികമാരെ ബലാൽസംഗം ചെയ്യുന്നയാളെ വലയിലാക്കാനായിരുന്നു പൊലീസിന്റെ ശ്രമം.2013ലാണ് ന്യൂ അശോക് നഗറിൽ വെച്ച് തങ്ങളെ പീഡിപ്പിക്കാൻ ശ്രമിച്ചതായി രണ്ടു പെൺകുട്ടികളുടെ വ്യത്യസ്ത പരാതികൾ ലഭിച്ചത്. രണ്ടും ഒരേ രീതിയിലുള്ളതായിരുന്നു. പുതിയ വസ്ത്രങ്ങൾ തരാമെന്ന് പറഞ്ഞ് ചുവന്ന ജാക്കറ്റും നീല ജീൻസും ധരിച്ചയാൾ തങ്ങളെ വിജനമായ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി എന്നായിരുന്നു പെൺകുട്ടികൾ നൽകിയ മൊഴി. പെൺകുട്ടികൾ കരയുമ്പോൾ ഇയാൾ ക്രൂരമായി ചിരിക്കുമെന്നും മൊഴിയിൽ പറയുന്നുണ്ട്.
മറ്റു പല പെൺകുട്ടികളെയും പീഡിപ്പിച്ചതായി ഇയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. അതുപോലെ ഡല്‍ഹി, യു.പി ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലായി ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ള എട്ട് കേസുകള്‍ പോലീസ് കണ്ടെത്തിക്കഴിഞ്ഞു. 2004-ല്‍ ഡല്‍ഹിയില്‍ താമസിക്കുകയായിരുന്ന സുനില്‍, പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു. എന്നാല്‍ മാനഹാനി ഭയന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇക്കാര്യം രഹസ്യമാക്കുകയും സുനിലിനോട് നാടുവിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് കുടുംബസമേതം യു.പിയിലെ രുദ്രാപൂരിലേക്ക് താമസം മാറ്റി. എന്നാല്‍ പെണ്‍കുട്ടികളെ തേടി ഇയാള്‍ അടിക്കടി ഡല്‍ഹിയിലേക്ക് വരാന്‍ തുടങ്ങി. വര്‍ഷങ്ങളായി ഈ വൈകൃതം തുടര്‍ന്നുവരികയായിരുന്നു. ചോദ്യം ചെയ്യലില്‍ സുനിലിന്റെ വിചിത്രമായ പല പ്രവൃത്തികളും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. യു.പിയില്‍ നിന്ന് ഇയാള്‍ ഡല്‍ഹിയിലേക്ക് സ്ഥിരം ഒരേ ട്രെയിലാണ് യാത്രചെയ്തിരുന്നത്. സന്ദര്‍ശനത്തിന് ഒറ്റ അക്ക തീയതിയാണ് തിരഞ്ഞെടുത്തിരുന്നത്. കലണ്ടറില്‍ ഈ തീയതികളെല്ലാം കുറിച്ചിടുകയും ചെയ്തിരുന്നു. കൂടാതെ ചുവന്ന ജാക്കറ്റും നീല ജീൻസും ധരിച്ചാൽ ഇയാളെ പൊലീസ് കൂടില്ല എന്ന് ഇയാൾ വിശ്വസിച്ചിരുന്നതായും പൊലീസ് പറഞ്ഞു.