ശക്തിയേറിയ പാസ്‌പോര്‍ട്ട്: ജര്‍മനി ഒന്നാം സ്ഥാനത്ത്; ഇന്ത്യക്ക് 78-ാം സ്ഥാനം
ലോകത്തെ ഏറ്റവും ശക്തിയേറിയ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഇന്ത്യക്ക് 78-ാം സ്ഥാനം. 46 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്രാനുമതി സാധ്യമായതോടെയാണ് ഇന്ത്യ ഈ സ്ഥാനം സ്വന്തമാക്കിയത്. ജര്‍മനിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 157 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്രക്കനുമതി ലഭിച്ചതോടെയാണ് ജര്‍മന്‍ പാസ്‌പോര്‍ട്ട് ഇത്ര കരുത്താര്‍ജ്ജിച്ചത്. ആര്‍ടണ്‍ ക്യാപിറ്റല്‍ നടത്തിയ സര്‍വേയിലാണ് പാസ്‌പോര്‍ട്ടുകളുടെ ശക്തി പുറത്തായത്.
ഏഷ്യന്‍ മേഖലയില്‍ സിങ്കപൂരിനാണ് ഒന്നാം സ്ഥാനം. 156 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയാണ് സിങ്കപൂര്‍ ഏഷ്യയിലെ ഒന്നാം നിരയിലെത്തിയത്. കമ്മ്യൂണിസ്റ്റ് ചൈന ലോകത്ത് ശക്തിയേറിയ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ 58-ാം സ്ഥാനത്താണുള്ളത്. എന്നാല്‍ പാകിസ്താനാകട്ടെ 94-ാം സ്ഥാനത്തും. അതേസമയം അഫ്ഗാനിസ്താന്റേതാണ് ഏറ്റവും ശക്തി കുറഞ്ഞ പാസ്‌പോര്‍ട്ട്. 23 രാജ്യത്തേക്ക് മാത്രമാണ് അഫ്ഗാനിസ്താന് വിസയില്ലാതെ യാത്രാനുമതിയുള്ളത്.