വായുമലിനീകരണം ; ഡൽഹിയിലും മുംബൈയിലും 81,000 ലേറെ മരണം
ന്യൂഡൽഹി : വായു മലിനീകരണം കാരണം രാജ്യത്തെ പ്രധാനനഗരങ്ങളായ ഡൽഹിയിലും മുംബൈയിലും എകദേശം 81,000 പേർ മരിച്ചുവെന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ വായു മലിനീകരണം മൂലം സാമ്പത്തിക രംഗത്ത് 70,000 കോടിയുടെ നഷ്ടമുണ്ടായതായും പഠനം പറയുന്നുണ്ട്. ഇന്ത്യയുടെ ആകെ അഭ്യന്തര ഉൽപാദനത്തിെൻറ 0.72 ശതമാനം വരുമിത്.മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. 1995ന് ശേഷം ഇന്ത്യയിൽ വൻനഗരങ്ങളിൽ വായു മലിനീകരണം വൻതോതിൽ വർധിച്ചിരുന്നു. ഇത് ആളുകളിൽ പല രോഗങ്ങളും പടരുന്നതിനും ഇടയാക്കിയിരുന്നു ഇതാണ് വായു മലിനീകരണം മൂലമുള്ള മരണങ്ങൾ വർധിക്കാൻ കാരണം. മലിനീകരണം മൂലം ആളുകൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ഇത് ഉൽപാദനത്തെ ബാധിക്കുകയും ചെയ്തതിെൻറ പശ്ചാത്തലത്തിലാണ് സാമ്പത്തിക രംഗത്ത് ഇത്രയും നഷ്ടം കണക്കാക്കുന്നത്. ഡൽഹിയിൽ വായു മലിനീകരണം മൂലമുള്ള മരണം 1995ൽ മുതൽ 2015 വരെയുള്ള കാലയളവിൽ 19,716ൽ നിന്ന് 48,651 ആയി വർധിച്ചു. കഴിഞ്ഞ ഇരുപത് വർഷത്തിനുള്ളിൽ മുംബൈയിലും വായു മലിനീകരണം മൂലമുള്ള മരണങ്ങളിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. മരണങ്ങളുടെ എണം 19,291ൽ നിന്ന് 32,014 ആയാണ് വർധിച്ചത്.